പെരുമ്പാവൂർ: ഫ്ലാറ്റിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കിഴക്കമ്പലം കിറ്റെക്സ് ഗാർമെന്റ്‌സിലെ ജീവനക്കാരൻ മരിച്ചു. കാസർകോട് ഹോസ്ദുർഗ് തോയമ്മാൽ കണ്ടത്തിൽ വീട്ടിൽ ഭാസ്കരന്റെ മകൻ രതീഷാണ് (37) മരിച്ചത്.[www.malabarflash.com]
അറയ്ക്കപ്പടിയിലെ ഫ്ലാറ്റിൽ ജൂലൈ ഒന്നിന് രാത്രി 10.30ന് ആയിരുന്നു സംഭവം. കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ചെ മരിച്ചു.
0 Comments