Top News

സ്വർണക്കടയുടെ ഉദ്ഘാടന ദിവസം ഉടമ മരിച്ച നിലയിൽ

മംഗളൂരു: സ്വർണക്കടയുടെ ഉദ്ഘാടനം നിശ്ചയിച്ച ദിവസം തന്നെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂറുവിനടുത്ത കഡബയിലെ കെ.നാഗപ്രസാദ്(37) ആണ് മരിച്ചത്.[www.malabarflash.com]


വ്യാഴാഴ്ചയാണ് സംഭവം. ഗുണ്ട്യയിൽ പാത പരിസരത്ത് അപകടത്തിൽ മരിച്ചതെന്ന് തോന്നിക്കുന്ന അവസ്ഥയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് സക് ലേഷ്പുരം പോലീസ് പറഞ്ഞു. 

സ്വന്തമായി ജ്വല്ലറി എന്നത് ചിരകാലാഭിലാഷമായി കണ്ട നാഗപ്രസാദ് മർദലയിലെ മസ്ജിദ് കോംപ്ലക്സിൽ "ഐശ്വര്യ ഗോൾഡ്"എന്ന പേരിൽ സ്ഥാപനം വ്യാഴാഴ്ച തുറന്നു പ്രവർത്തിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു.

Post a Comment

Previous Post Next Post