പാലക്കാട്: തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കുത്തന്നൂര്‍ കുന്നുകാട് സ്വദേശി ഉഷയാണ് മരിച്ചത്. വാഹനം ഓടിച്ച പഴനിക്കുട്ടി എന്ന യുവാവിന് പരിക്കേറ്റു.[www.malabarflash.com]
ബുധനാഴ്ച വൈകീട്ട് ഇരുവരും ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കവേ, തെരുവുനായ കുറുകെ ചാടുകയായിരുന്നു. ഇതോടെ വാഹനം മറിഞ്ഞ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പാലക്കാട് ജില്ലാ ആശുപത്രിയില്‍വെച്ച് വ്യാഴാഴ്ച മരിക്കുകയായിരുന്നു.
0 Comments