230 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബിജെപിക്ക് 106 മുതല്‍ 118 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണു സര്‍വേ പറയുന്നത്. കോണ്‍ഗ്രസ് 108 മുതല്‍ 120 സീറ്റുകള്‍ സ്വന്തമാക്കുമെന്നും പറയുന്നു. നാലു സീറ്റുകള്‍ വരെ ബിഎസ്പി നേടും. വോട്ട് വിഹിതത്തിന്റെ കാര്യത്തിലും ബിജെപിയും കോണ്‍ഗ്രസും കനത്ത പോരാട്ടമാണു പ്രവചിക്കുന്നത്. 44% വീതം വോട്ടാണ് ഇരുപാര്‍ട്ടികള്‍ക്കും ലഭിക്കാന്‍ സാധ്യത.
മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റുകളാണ്. 2018ല്‍ കോണ്‍ഗ്രസ് 114 സീറ്റുകള്‍ നേടി കമല്‍നാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എസ്പി, ബിഎസ്പി, നാല് സ്വതന്ത്രര്‍ തുടങ്ങിയവരുടെ പിന്തുണയോടെയായിരുന്നു സര്‍ക്കാര്‍ രൂപീകരണം. ബിജെപിക്ക് 108 സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. ഒരു വര്‍ഷത്തിനുശേഷം ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാർട്ടി വിട്ടതോടെ ഇവരെ കൂട്ടുപിടിച്ച് ബിജെപി ശിവ്‌രാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
കമൽനാഥിന്റെ നേതൃത്വത്തിൽ മധ്യപ്രദേശില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
0 Comments