പാലക്കാട്: പ്രണയം നടിച്ച് പതിനാറ് വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 23 വയസുകാരന് 27 വർഷം കഠിന തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തെങ്കര സ്വദേശി വിപിനാണ് പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്.[www.malabarflash.com]
16 വയസുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി ഓട്ടോറിക്ഷയിൽ കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് രാമു രമേശ് ചന്ദ്ര ഭാനുവാണ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യ പെൺകുട്ടിക്ക് നൽകണം.
മണ്ണാർക്കാട് സബ് ഇൻസ്‌പെക്ടർ സുരേഷ് ബാബു, അജിത്കുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയകുമാർ ഹാജരായി. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷന് സഹായിച്ചു.
0 Comments