Top News

എസ് കെ എസ് എസ് എഫ് ഗ്രാൻ്റ് അസംബ്ലി ശ്രദ്ധേയമായി

കാഞ്ഞങ്ങാട്: "നൂറ്റാണ്ടിനോടടുക്കുന്ന സമസ്ത " എന്ന ശീർഷകത്തിൽ സമസ്ത സ്ഥാപക ദിനത്തിൽ സൗത്ത് ചിത്താരിയിൽ നടന്ന എസ് കെ എസ് എസ് എഫ് ഗ്രാൻ്റ് അസംബ്ലി ശ്രദ്ധേയമായി- അസംബ്ലിയുടെ മുന്നോടിയായി സമസ്തയുടെയും പോഷക ഘടകങ്ങളിലെയും നേതാക്കൾ, സംയുക്ത ജമാഅത്ത് ഭാരവാഹികൾ, മറ്റു ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ തൊന്നൂറ്റി ഏഴ് നേതാക്കൾ തൊന്നൂറ്റി സമസ്തയുടെ പതാകകൾ ഉയർത്തിയത് നവ്യാനുഭവമായി. ശേഷം ഗ്രാൻ്റ് അസംബ്ലി നടന്നു.[www.malabarflash.com]

സംഘാടക സമിതി ചെയർമാൻ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജിയുടെ അദ്ധ്യക്ഷതയിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാദ്യക്ഷൻ പി കെ താജുദ്ധീൻ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു.ജനറൽ കൺവീനർ കെ യു ദാവൂദ് ഹാജി സ്വാഗതം പറഞ്ഞു, സമസ്ത ജംഇയ്യത്തുൽ ഖുതബാ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. മേഖല പ്രസിഡണ്ട് ആബിദ് ഹുദവി കുണിയ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

സമസ്ത ജില്ലാ ഉപാദ്യക്ഷൻ എം മൊയ്തു മൗലവി, സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സി കുഞ്ഞാമദ് ഹാജി, മുബാറക് ഹസൈനാർ ഹാജി
എസ് കെ എസ് എസ് എഫ് ജില്ലാ ഭാരവാഹികളായ സുബൈർ ദാരിമി പടന്ന, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, യൂനുസ് ഫൈസി കാക്കടവ്, സഈദ് അസ്അദി പുഞ്ചാവി, ഇർഷാദ് ഹുദവി ബെദിര, ശരീഫ് മാസ്റ്റർ ബാവ നഗർ, ഹാരിസ് ചിത്താരി, ഇബ്രാഹിം കുഞ്ഞി, എം കെ അബൂബക്കർ ഹാജി, പി ഇസ്മായിൽ മൗലവി, കെ ബി കുട്ടി ഹാജി, ഹസൻ അർശദി, ബശീർ മാട്ടുമ്മൽ, ഹബീബ് കുളിക്കാട്, ബശീർ വെള്ളിക്കോത്ത്, നാസർ മാസ്റ്റർ, ശറഫുദ്ധീൻ കുണിയ, സയ്യിദ് മുല്ലക്കോയ തങ്ങൾ, സയ്യിദ് ഹാശിം തങ്ങൾ,സയ്യിദ് യാസിർ തങ്ങൾ, റഷീദ് ഫൈസി, പി കെ ഇർഷാദ്, ശരീഫ് മിന്ന, അനസ് ചിത്താരി, സി കെ ആസിഫ്, അഷ്റഫ് ദാരിമി കൊട്ടിലങ്ങാട്, ഹനീഫ് ദാരിമി, ആരിഫ് അഹ്മദ് ഫൈസി, സുറൂർ മൊയ്തു ഹാജി, ബശീർ ആറങ്ങാടി, എം കെ റഷീദ്, എം പി ജാഫർ, ബുള്ളറ്റ് മൊയ്ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post