Top News

മദ്രസ ലീഡർ തെരഞ്ഞെടുപ്പിൽ EVM സംവിധാനം ഒരുക്കി പള്ളിപ്പുഴ നൂറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസ

പള്ളിക്കര: പള്ളിപ്പുഴ നൂറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്റസ വിദ്യാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് പരിചയപെടുത്തുക എന്ന ഉദ്ദേശ്യത്തോടെ 2023-24 അദ്ധ്യയന വർഷത്തേക്കുള്ള ലീഡർ, അസിസ്റ്റണ്ട് ലീഡർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വ്യത്യസ്ത പ്രക്രിയയിലൂടെ നടന്നു.[www.malabarflash.com]


ജൂൺ 13ന് ഇലക്ഷൻ പ്രഖ്യാപനവും, 15ന് നാമ നിർദ്ദേശ പത്രിക സമർപ്പണവും, 16ന് ചിഹ്നം അനുവദിക്കലും, 17ന് പരസ്യ പ്രചരണവും നടന്നു. വിദ്യാർഥികൾ ഞായറാഴ്ച  പോളിംഗ് സ്റ്റേഷനിൽ എത്തി. തെരെഞ്ഞടുപ്പ് പൂർണമായും നൂതനമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) സിസ്റ്റമിലൂടെയായത് വിദ്ധ്യാർത്ഥികളെ കൂടുതൽ ഉന്മേശരാക്കി.

ജൗഹർ അസ്നവി ഉദുമ, റശീദ് ഹസനി, റസാഖ് മൗലവി, റഊഫ് അർശദി കുടക്, അനീസ് നിസാമി ഹൈദരാബാദ് , സ്വാദിഖ് അസ്നവി നാരംപാടി, ഹാഫിസ് മഹമൂദ് ദാരിമി, അബ്ബാസ് ഫൈസി പള്ളിപ്പുഴ, ഉനൈസ് ദാരിമി, എന്നിവർ പോളിംഗ് നിയന്ത്രിച്ചു. 

ലീഡർ സ്ഥാനത്തേക്ക് മുഹമ്മദ്‌ ഷാഹിദ് സൈക്കിൾ അടയാളത്തിലും, മുഹമ്മദ്‌ ഫവാസ് ഐഫോൺ അടയാളത്തിലുമാണ് മത്സരിച്ചത്. ക്രമ സമാധാനത്തിന്റെ ഭാഗമായി പോളിംഗ് ബൂത്ത് നിയന്ത്രിക്കാൻ സ്കൗട്ട് വിദ്യാർത്ഥികളെ വിന്യസിച്ചു. 

പള്ളിപ്പുഴ മദ്റസ മാനേജ്മെന്റ് സെക്രട്ടറി നാസർ ടി.എം , ജമാഅത്ത് കമ്മിറ്റി സെക്രട്ടറിമാരായ നൂറുദ്ധിൻ പള്ളിപ്പുഴ, അൻവർ ഗ്രീൻ വാലി, മാനേജ്മെന്റ് അംഗം സക്കരിയ, നസീർ പള്ളിപ്പുഴ, ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും രക്ഷിതാക്കളും പോളിംഗ് സ്റ്റേഷൻ സന്ദർശിച്ചു. 93.5% പോളിംഗ് രേഖപ്പെടുത്തി.

Post a Comment

Previous Post Next Post