ന്യൂഡൽഹി : കടം കൊടുത്ത 15000 രൂപ തിരികെ ചോദിച്ച യുവാവിനെ തേടിയെത്തിയവർ അയാളുടെ രണ്ട് സഹോദരിമാരെ വെടിവച്ചു കൊന്നു. ജ്യോതി ( 30 ), പിങ്കി ( 29 ) എന്നിവരാണ് ഞായറാഴ്‌ച പുലർച്ചെ 02.30ഓടെ കൊല്ലപ്പെട്ടത്.[www.malabarflash.com]
അർജുൻ, മൈക്കിൾ, ദേവ് എന്നീ പ്രതികളെ മണിക്കൂറുകൾക്കകം ഡൽഹി പോലീസ് അറസ്റ്റ് ചെയ്‌തു. പന്ത്രണ്ടംഗ സംഘത്തിലെ മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊജ്ജിതമാക്കി.
ആർ.കെ. പുരം അംബേദ്‌കർ ബസ്‌തിയിലാണ് ഡൽഹിയെ ഞെട്ടിച്ച ഇരട്ടക്കൊല നടന്നത്. സാമ്പത്തിക ഇടപാടാണ് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.
പ്രതിയായ ദേവിന് യുവതികളുടെ സഹോദരൻ ലളിത് 15000 രൂപ കടം കൊടുത്തിരുന്നു. ലളിത് പണം തിരികെ ചോദിച്ചതോടെയാണ് പ്രശ്നമുണ്ടായത്. ശനിയാഴ്‌ച ലളിതുമായി വാക്കേറ്റമുണ്ടായി. ഞായറാഴ്‌ച പുലർച്ചെ രണ്ടരയോടെ അക്രമി സംഘം ലളിതിന്റെ ഫ്ലാറ്റിന് മുന്നിലെത്തി കല്ലെറിയുകയും ഇരുമ്പ് വടി കൊണ്ട് കതക് തകർക്കുകയും ചെയ്‌തു. ഉറങ്ങിക്കിടന്ന ലളിത് അക്രമികളുടെ കൈയിൽപ്പെടാതെ രക്ഷപ്പെട്ടു.

ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിമാർ ഓടിയെത്തി അക്രമികളെ തടയാൻ ശ്രമിച്ചു. വാക്കുതർക്കത്തിനിടെ ജ്യോതിയെയും പിങ്കിയെയും വെടിവയ്‌ക്കുകയായിരുന്നു. നെഞ്ചിലും വയറിലും വെടിയേറ്റ ഇരുവരെയും സഫ്‌ദർജംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു. വെടിവയ്‌പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്ഥലത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു.
Post a Comment