Top News

തൃക്കണ്ണാട് ജിയോ ബാഗ് കടൽ ഭിത്തി നിർമാണം പൂര്‍ത്തിയായി

പാലക്കുന്ന്:  ജിയോ ബാഗ് ഉപയോഗിച്ച് തൃക്കണ്ണാട് കടപ്പുറത്ത് 60 മീറ്റർ  കടൽ ഭിത്തി നിർമിച്ചു. സംസ്ഥാന ജലസേചന വകുപ്പ് 20 ലക്ഷം രൂപ മുടക്കിയാണ് നിർമിച്ചത്.1400 ലധികം ബാഗുകളാണ് തൃക്കണ്ണാട് സ്ഥാപിച്ചിരിക്കുന്നത്.[www.malabarflash.com]

തൃയംബകേശ്വര ക്ഷേത്രത്തിന് മുന്നിലെ കടപ്പുറത്ത്  ആറാട്ടുത്സവ നാളിൽ ദേവന്മാർക്ക് വിശ്രമിക്കാൻ നിര്‍മിച്ച മണ്ഡപം  സംരക്ഷിക്കും വിധമാണ് ഭിത്തിയൊരുക്കിയത്.  ഭൂനിരപ്പിൽ നിന്ന് 1.70 മീറ്റർ ഉയരമുണ്ട്. 

ഇവിടയാണ് സാധാരണയായി  തര്‍പ്പണം കഴിഞ്ഞ് പിണ്ഡം ബലികാക്കയ്ക്ക് വയ്ക്കുന്നത്. പ്രായമായവര്‍ക്ക് ഈ ഉയരം ചെറിയ വിഷമം ഉണ്ടാക്കുമെങ്കിലും മണ്ഡപമടക്കമുള്ള പ്രദേശം സംരക്ഷിക്കപ്പെടുമെന്ന ആശ്വാസത്തിലാണ് പരിസരവാസികള്‍.മണൽ യന്ത്ര സഹായത്താല്‍  പ്രത്യേക തരം ബാഗിൽ നിറച്ച് തുന്നി അടുക്കിയാണ്

ഭിത്തി നിർമിച്ചത്.കുത്തികീറാതെയും തീ സൂക്ഷിക്കുകയും ചെയ്താല്‍ പരമാവധി ഏഴ് വര്‍ഷം ഇത്തരം ഭിത്തികള്‍ക്ക് ആയസ്സുണ്ടാകുമെന്ന് വിദഗ്ധര്‍ പറഞ്ഞു.

Post a Comment

Previous Post Next Post