NEWS UPDATE

6/recent/ticker-posts

'കല്യാണബിരിയാണി വെക്കുന്നവർ ഇറച്ചിയും ഉള്ളിയും കഴുകില്ല; അവർ കഴിക്കാറുമില്ല'; മതപ്രഭാഷകനെതിരേ കുക്കിങ് വർക്കേഴ്സ് യൂണിയൻ പരാതി

കണ്ണൂർ: പാചകത്തൊഴിലാളികളെ അധിക്ഷേപിച്ച് ആരോപിച്ച് മതപ്രഭാഷകനെതിരെ കുക്കിങ് വർക്കേഴ്സ് യൂണിയന്‍റെ പരാതി. കല്യാണബിരിയാണി വെക്കുന്നവർ ഇറച്ചിയും ഉള്ളിയും കഴുകില്ല, അവർ കഴിക്കാറുമില്ല എന്ന പരാമർശമാണ് വിവാദമായത്. പെരിന്തൽമണ്ണ സ്വദേശിയായ ടി എ ഫൈസിക്കെതിരെയാണ് കുക്കിങ് വർക്കേഴ്സ് യൂണിയൻ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.[www.malabarflash.com]

അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് മതപ്രഭാഷകൻ തങ്ങൾക്ക് തൊഴിൽ ചെയ്ത് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കിയെന്ന് കുക്കിങ് വർക്കേഴ്സ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി ഹനീഫ പരാതിയിൽ പറയുന്നു. ടി എ ഫൈസി മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പാചകത്തൊഴിലാളികളെ മൊത്തമായി ആക്ഷേപിക്കുന്ന തരത്തിൽ തെറ്റായ വ്യാഖ്യാനമാണ് ഫൈസി നടത്തിയതെന്നും ഹനീഫ  പറഞ്ഞു.

കല്യാണ വീട്ടിൽ പുലർച്ചെ പോയി നോക്കിയാൽ ഉസ്താദിന് കാര്യം മനസിലാകുമെന്ന് ഹനീഫ പറഞ്ഞു. അഞ്ച് പത്ത് ചെമ്പിനിടയിൽ നടക്കുന്നത്. ആ സർക്കസിന്‍റെ ഇടയിൽ കാലിന്‍റെ രോമം പോലും കത്തിപ്പോയിട്ടുണ്ടാകും. അതിന്‍റെയിടയിൽ എവിടെ നിന്നാണ് ഭക്ഷണം കഴിക്കേണ്ടത്. ഞങ്ങളും ഭക്ഷണം കഴിക്കുന്നുണ്ട്. ഇതൊക്കെ കഴിഞ്ഞാൽ വീട്ടുകാരോട് ചോദിച്ച് കുറച്ച് ഭക്ഷണം ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകും. അത് ഞങ്ങളും ഞങ്ങളുടെ മക്കളും കഴിക്കും’- ഹനീഫ പറഞ്ഞു.

ബിരിയാണി വെക്കുന്നവർ അത് കഴിക്കാറില്ലെന്നും, ഇറച്ചിയും ഉള്ളിയും നല്ലതുപോലെ കഴുകാത്തതുകൊണ്ടാണ് അവർ കഴിക്കാത്തതെന്നുമാണ് ടി എ ഫൈസി മതപ്രഭാഷണത്തിനിടെ ആരോപിച്ചത്. അജിനോമോട്ടോയൊക്കെ ഒരുപാട് ഭക്ഷണത്തിൽ ഇടുന്നതുകൊണ്ടാണ് അവർ കഴിക്കാത്തതെന്നും ഫൈസി ആരോപിച്ചിരുന്നു.

‘ഞങ്ങടെ നാട്ടിലൊക്കെ ബിരിയാണിവെപ്പുകാർ അത് കഴിക്കാറില്ല. ചോദിക്കുമ്പോൾ പറയും, മണം അടിച്ചാൽ വേണ്ടെന്ന് തോന്നുകയാണെന്ന്. എന്നാൽ ഇതേക്കുറിച്ച് ഞാൻ വിശദമായി അന്വേഷിച്ച്. ഇറച്ചിയും ഉള്ളിയും നല്ലതുപോലെ കഴുകാറില്ല. അതുകൊണ്ടാണ് അവർ അത് കഴിക്കാത്തത്’- ഫൈസി പറഞ്ഞു.

Post a Comment

0 Comments