NEWS UPDATE

6/recent/ticker-posts

AI ക്യാമറ സര്‍ക്കാരിനെ പ്രശംസിച്ച് ഹൈക്കോടതി;'ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ നൂതന ചുവടുവെപ്പ്'

കൊച്ചി: സംസ്ഥാനത്ത് ഗതാഗതനിയമലംഘനം തടയാനായി എഐ ക്യാമറ സ്ഥാപിച്ച സർക്കാരിന്റെ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി. എഐ ക്യാമറ സ്ഥാപിച്ചതിന് എതിര്‍പ്പുകളില്ലെന്നും പദ്ധതിയെ നിരുത്സാഹപ്പെടുത്തരുതെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങൾ തടയാൻ നൂതന ചുവടുവെപ്പാണ് എ.ഐ ക്യാമറകൾ എന്ന് കോടതി നിരീക്ഷിച്ചു.[www.malabarflash.com]


ക്യാമറയും മറ്റ് സാമഗ്രികളും വാങ്ങിയതിനെക്കുറിച്ച് മാത്രമാണ് ആരോപണങ്ങള്‍. ആരോഗ്യകാരണങ്ങളാല്‍ ഹെല്‍മറ്റ് ധരിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമർശം. 726 എഐ ക്യാമറകളാണ് സംസ്ഥാനത്ത് സർക്കാർ തീരുമാനിച്ചത്.

675 ഏ ഐ ക്യാമറകൾ, 25 പാർക്കിംഗ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 18 റെഡ് ലൈറ്റ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ, 4 മൊബൈൽ സ്പീഡ് വയലേഷൻ ഡിറ്റക്ഷൻ ക്യാമറകൾ എന്നിവയാണ് സംസ്ഥാനത്ത് പ്രവർത്തനസജ്ജയമായിട്ടുള്ളത്.

നോട്ടീസ് കിട്ടി 14 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എ ഐ ക്യാമറ വഴിയുള്ള പിഴ ചെല്ലാനുകളെ സംബന്ധിച്ചുള്ള എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അതാത് ജില്ലാ ആർ ടി ഒ എൻഫോഴ്സ്മെന്റ് ഓഫീസുമായാണ് ബന്ധപ്പെടേണ്ടതെന്നാണ് എംവി‍ഡി വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments