NEWS UPDATE

6/recent/ticker-posts

വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസ് പിടിയിൽ

കോട്ടയം: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ. കോട്ടയത്തു നിന്നാണ് നിഖിൽ തോമസ് പിടിയിലായത്. കഴിഞ്ഞ അഞ്ച് ദിവസമായി നിഖിൽ ഒളിവിൽ കഴിയുകയായിരുന്നു. കായംകുളം എംഎസ്എം കോളജിൽ പ്രവേശനം നേടാൻ നിഖിൽ തോമസ് ഉപയോഗിച്ചതു വ്യാജരേഖയാണെന്ന് ഏതാനും ദിവസങ്ങൾ മുൻപാണ് ആരോപണം ഉയർന്നത്.[wwww.malabarflash.com]


നിഖിൽ സമർപ്പിച്ച ബിരുദ സർട്ടിഫിക്കറ്റ് ‘പരിശോധിച്ച്’ പൂർണമായി ബോധ്യപ്പെട്ടെന്നും വ്യാജമല്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ മാധ്യമങ്ങൾക്കു മുന്നിൽ അവകാശപ്പെട്ടു. പിന്നാലെ കായംകുളം എംഎസ്എം കോളജിൽ പ്രവേശനം നേടാൻ നിഖിൽ തോമസ് ഉപയോഗിച്ചതു വ്യാജരേഖയാണെന്ന് സർവകലാശാലകളിലെ രേഖകളുടെ അടിസ്ഥാനത്തിൽ കേരള വിസി ഡോ.മോഹനൻ കുന്നുമ്മൽ വെളിപ്പെടുത്തി. കലിംഗ സർവകലാശാലയിൽ നിഖിൽ ബികോമിനു ചേർന്നിട്ടില്ലെന്ന റജിസ്ട്രാർ സന്ദീപ് ഗാന്ധിയുടെ പ്രതികരണവും പിന്നാലെ എത്തി.

ഇതോടെ നിഖിൽ സമർപ്പിച്ച ബിരുദ സർട്ടിഫിക്കറ്റ് വ്യാജമല്ലെന്നു മാധ്യമങ്ങൾക്കു മുന്നിൽ അവകാശപ്പെട്ട എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ വാദങ്ങളെല്ലാം പൊളിഞ്ഞു. പിന്നാലെ കോളജ് നൽകിയ പരാതിയിൽ വ്യാജരേഖ നിർമാണം, വഞ്ചന എന്നീ കുറ്റങ്ങൾക്ക് കായംകുളം പൊലീസ് നിഖിലിനെതിരെ കേസെടുത്തിരുന്നു. ഇതോടെ ഒളിവിൽ പോയ നിഖിലിനായി കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു.

Post a Comment

0 Comments