ആസാമിൽ ബി.ജെ.പിയുടെ വനിതാ നേതാവിനെ കൊലപ്പെടുത്തി മൃതദേഹം ദേശീയപാതയ്ക്ക് സമീപത്ത് തള്ളി. ബി.ജെ.പി ഗോൽപാര ജില്ല സെക്രട്ടറിയായ ജൊനാലി നാഥാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയാണ് ദേശീയപാത17-ലെ കൃഷ്ണായ സൽപാർ മേഖലയിൽ നിന്ന് നാഥിന്റെ മൃതദേഹം കണ്ടെത്തിയത്.[www.malabarflash.com]
ഞായറാഴ്ച വൈകിട്ട് ഇസ്ലാംപുരിലേക്ക് പുറപ്പെട്ട നാഥിനെ കാണാനില്ലെന്ന് കാട്ടി അന്നുതന്നെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് മാർക്കറ്റിൽ വച്ചാണ് നാഥിനെ അവസാനമായി കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നാഥിന്റെ ശരീരത്തിൽ ആഴത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയെന്നും മറ്റെവിടെയെങ്കിലും വച്ച് കൊല ചെയ്ത ശേഷം വഴിയരികിൽ മൃതദേഹം ഉപേക്ഷിച്ചതാണെന്നും പോലീസിന്റെ വിലയിരുത്തൽ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഗോൾപാറ സിവിൽ ആശുപത്രിയിലേക്ക് അയച്ചു
Post a Comment