Top News

കായിക വിനോദം പ്രവാസികളുടെ മനസ്സ് കുളിർപ്പിക്കുന്നു: യഹിയ തളങ്കര

ദുബൈ: പ്രവാസ ലോകത്തെ ജോലിത്തിരക്കിനിടയിൽ പ്രവാസികളുട മനസ്സ് കുളിർപ്പിക്കുന്ന നിമിഷങ്ങളാണു കായിക വിനോദങ്ങളെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹിയ തളങ്കര പറഞ്ഞു. ദുബൈ കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ഘടിപ്പിച്ച സ്നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

പ്രവാസ ലോകത്തെ വീണ്‌ കിട്ടുന്ന ഒഴിവ് സമയങ്ങൾ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ മനസ്സും ശരീരവും ആരോഗ്യത്തോടെ നില നിർത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജീവിത യാത്രയിൽ ഒരു പക്ഷെ മാറ്റി വെച്ച ആ കഴിവുകളെല്ലാം വീണ്ടും ഉയർത്തെഴുന്നേൽപ്പിക്കാനുള്ള അവസരങ്ങളാണു വിവിധങ്ങളായ കായികോത്സവങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ പ്രവാസികൾക്ക് ലഭിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത്  കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്ന  സേവനങ്ങൾ വിലപെട്ടതാണെന്നും  സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്  വല്യ ആശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു 

ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ട  അധ്യക്ഷത വഹിച്ചു  ജനറൽ സെക്രട്ടറി  എം എസ് ഹമീദ് സ്വാഗതം പറഞ്ഞു.  സ്നേഹസംഗമത്തിൽ സ്നേഹാദരവ് നൽകിയവരെ ജില്ലാ ജനറൽ സെക്രട്ടറി സലാം  കന്യപ്പാടി പരിചയപ്പെടിത്തി.  കെ എം സി സി നാഷണൽ കമ്മിറ്റി  ജനറൽ സെക്രട്ടറി പി കെ അന്വർ നഹ ട്രഷറർ നിസാർ തളങ്കര , ദുബൈ കെ എം സി സി സീനിയർ വൈസ് പ്രസിഡന്റ് എം സി ഹുസൈനാര് ഹാജി എടച്ചകൈ, ദുബൈ കെ എം സി സി ഓർഗനസിംഗ് സെക്രട്ടറി ഹംസ തോട്ടി,സംസ്ഥാന ഭാരവാഹികളായ ഹനീഫ് ചെർക്കള, അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ, ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ട്രഷറർ ഹനീഫ് ടി ആർ, ഫൈസൽ മിഹ്‌സിൻ തളങ്കര, സലിം  ചെരങ്ങായി,  ഫൈസൽ പട്ടേൽ അഷ്‌റഫ് നീർച്ചാൽ ,അഷ്‌റഫ് ചെത്തനം, ഇസ്മായിൽ നാലാംവാതുക്കൽ 
ഷബീർ കൈതക്കാട് ,സിദ്ദീഖ് ചൗക്കി, സത്താർ ആലമ്പാടി, ഇബ്രാഹിം ബേരികെ, മുനീഫ് ബദിയടുക്ക, സുബൈർ കുബണൂർ, യൂസുഫ് ഷേണി,  മുനീർ ബേരികെ, ഹസ്കർ ചൂരി, ഹനീഫ് കുമ്പഡാജെ,സിദ്ദീഖ് പള്ളത്തടുക്ക, റസാഖ് ബദിയടുക്ക, കബീർ വയനാട്, തുടങ്ങിയവർ  പ്രസംഗിച്ചു 

സ്നേഹ സംഗമത്തിൽ   സമൂഹത്തിനും നാടിനും വിലപ്പെട്ട സേവനങ്ങൾ നൽകുന്ന  ഇ ബി അഹ്മദ് സാഹിബ്  നെയും  ഷംസുദ്ദീൻ മാസ്റ്റർ  പാടലടുക്കയേയും ഹൈദർ കുടുപ്പം കുഴിയെയും   ഡോക്ടർ അസ്മത് റഹീമ മുബഷി യെയും ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. ദുബൈ കെ എം സി സി ബദിയടുക്ക പഞ്ചായത്ത്  കമ്മിറ്റി ട്രഷറർ അഷ്‌റഫ് കുക്കംകൂടൽ നന്ദി  പറഞ്ഞു.

Post a Comment

Previous Post Next Post