NEWS UPDATE

6/recent/ticker-posts

മയക്കു മരുന്ന് നൽകി 15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ സംഭവത്തിൽ 2 പേര്‍ക്കെതിരെ പോക്‌സോ കേസ്; ആരോപണ വിധേയനായ ജനപ്രതിനിധിയെ പുറത്താക്കി മുസ്ലിം ലീഗ്

 

കാസറകോട്: ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ഥിയായ 15 കാരനെ പൊവ്വൽ കോട്ടക്കടുത്ത് ക്രഷറിലെ വിജനമായ സ്ഥലത്ത് വെച്ച് മയക്കു മരുന്ന് നൽകി നിരന്തരമായി പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ സംഭവത്തിൽ  മുളിയാറിലെ ലീഗ് നേതാവും ജനപ്രതിനിധിയുമായ എസ് എം മുഹമ്മദ് കുഞ്ഞിക്കും, തയ്‌ശിർ എന്ന യുവാവിനെതിരെയും കുടുംബത്തിന്റെയും വിദ്യാർത്ഥിയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമം പ്രകാരം ആദൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.[www.malabarflash.com]

സംഭവത്തില്‍ ആരോപണ വിധേയനായ ജനപ്രതിനിധി കൂടിയായ എസ് എം മുഹമ്മദ് കുഞ്ഞിയെ പാര്‍ട്ടി പ്രസിഡന്റ് സ്ഥനത്ത് നിന്നും പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കിയതായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു.
ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അടിയന്തരമായി വിളിച്ചു കൂട്ടിയ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത് .

അതോടൊപ്പം പൊവ്വൽ ജമാഅത്ത് പള്ളിയുടെ ഭാരവാഹിത്വത്തിൽ നിന്നും ഷോക്ക് ബോയ്സ് ക്ലബ്ബിൽ നിന്നും ആരോപണ വിധേയനായ പ്രസ്തുത വ്യക്തിയെ സംഭവം അറിഞ്ഞ ഉടനെ തന്നെ ഔദ്യോഗികമായി യോഗം ചേർന്ന് നീക്കം ചെയ്തതായും ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ കുറേ ദിവസങ്ങളായി നാട്ടിലാകയും നേതാക്കൾക്കിടയിലും ഈ വിഷയം പരക്കെ ചർച്ച ചെയ്യപ്പെട്ടെങ്കിലും വിഷയത്തെ നേതാക്കളിൽ ചിലർ ഒതുക്കി തീർക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന ആരോപണവുമുണ്ട്.

എന്നാൽ തങ്ങളുടെ മക്കളുടെയും ഇനിയുള്ള നാട്ടിലെ തലമറുടെയും ഭാവിയോർത്ത് കുറ്റക്കാർക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കാതെ ഒരു രീതിയിലും തങ്ങൾ പിന്നോട്ടില്ല എന്ന ഉറച്ച തീരുമാനത്തിൽ പീഡനത്തിനിരയായ കുട്ടിയുടെ കുടുംബം സധൈര്യം മുന്നോട്ട് വന്നതോടുകൂടിയാണ് അത്യധികം ഭീതിതമായ സംഭവങ്ങളുടെ കൂടുതൽ ചുരുളഴിയുന്നത്.

 എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ച് കുടുംബം ജില്ലാ പോലീസ് മേധാവിയെ ബന്ധപ്പെട്ടപ്പോൾ ലഭിച്ച നിർദ്ദേശപ്രകാരം കാസർകോട് വനിതാ സ്റ്റേഷനിൽ എത്തിച്ചു മൊഴി രേഖപ്പെടുത്തുകയും കേസ് ഉടനടി ആദൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി പുലർച്ചെ തന്നെ എഫ് ഐ അർ രജിസ്റ്റർ ചെയ്യുകയും ഉണ്ടായി.

എംഡിഎംഎ,കഞ്ചാവ് പോലുള്ള മാരക ലഹരി പദാർത്ഥങ്ങൾ നൽകി കുട്ടികളെ സമൂഹത്തിലെ പ്രമാണിമാർക്ക് എത്തിച്ചു നൽകിയും, എല്ലാ ലഹരി സുഖങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തിയും, അതിന് തയ്യാറാത്ത പക്ഷം വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തിയുമാണ് ഇവർ കുറ്റകൃത്യം തുടർന്നത് എന്നുമാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

പീഡനത്തിനിരയായ വിദ്യാർത്ഥി വെളിപ്പെടുത്തിയ കാര്യങ്ങളിൽ പലതും പേടിപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ്. ലഹരി മരുന്ന് നൽകിയും മറ്റും കുട്ടികളെ ലൈംഗിക ആവശ്യങ്ങൾക് വേണ്ടി ഉപയോഗിക്കുന്ന പകൽ മാന്യന്മാർക്കെതിരെ മുഖം നോക്കാതെയുള്ള നടപടികൾ കൈകൊള്ളണമെന്ന ശക്തമായ ആവശ്യമാണ് നാട്ടിൽ നിന്നുയരുന്നത്.

Post a Comment

0 Comments