Top News

അറുപതാം വയസിൽ വീണ്ടും വിവാഹിതനായി ആശിഷ് വിദ്യാർ‌ത്ഥി,​ വിവാഹചിത്രങ്ങൾ വൈറൽ

മലയാളമടക്കം തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള നടനാണ് ആശിഷ് വിദ്യാ‌ർത്ഥി. സി.ഐ,​ഡി മൂസ. ചെസ്,​ ബാച്ചിലർ പാർട്ടി തുടങ്ങിയവയാണ് മലയാളത്തിൽ അദ്ദേഹത്തിനെ സുപരിചിതനാക്കിത്. സോഷ്യൽ മീഡിയയിലും അദ്ദേഹം സജീവമാണ്,​. തന്റെ യുട്യൂബ് ചാനലിൽ വ്ളോഗുകളുമായി ആശിഷ് വിദ്യാർത്ഥി എത്താറുണ്ട്. ഇപ്പോൾ അദ്ദേഹത്തിന്റെ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.[www.malabarflash.com]


വ്യാഴാഴ്ത കൊൽക്കത്തയിൽ വച്ചായിരുന്നു ആശിഷ് വിദ്യാർത്ഥിയുടെ വിവാഹം. അദ്ദേഹത്തിന്റെ രണ്ടാം വിവാഹമാണിത്,​. .ഗുവാഹത്തി സ്വദേശിയായ രുപാലി ബറുവയാണ് വധു. കൊൽക്കത്തയിൽ ഫാഷൻ സ്റ്റോ‍ർ നടത്തുകയാണ് രുപാലി. കൊൽക്കത്തയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

അസമിലെ പരമ്പരാഗത വസ്ത്രമായ മേഖേല ചാദറാണ് രൂപാലി ധരിച്ചത്. കേരള തനിമയിൽ വെള്ള കസവ് മുണ്ടും ജുബ്ബയും ആയിരുന്നു ആശിഷ് വിദ്യാർത്ഥിയുടെ വേഷം. തെന്നിന്ത്യയിൽ നിന്നുള്ള പ്രത്യേക വിവാഹാഭരണങ്ങളാണ് രൂപാലി അണിഞ്ഞത്. ഇവരുടെ വിവാഹ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. താരങ്ങളടക്കം നിരവധപേർ ഇരുവർക്കും ആശംസകളുമായി എത്തുന്നുണ്ട്. 

പാതി മലയാളിയാണ് ആശിഷ് വിദ്യാർഥി. അദ്ദേഹത്തിന്റെ അച്ഛൻ കണ്ണൂർ സ്വദേശിയും അമ്മ ബംഗാളിയുമാണ്.. പഴയകാല നടി ശകുന്തള ബറുവയുടെ മകൾ രാജോഷി ബറുവ ആയിരുന്നു ആശിഷിന്റെ ആദ്യ ഭാര്യ.

Post a Comment

Previous Post Next Post