Top News

കണ്ണൂരില്‍ വന്‍ ലഹരിവേട്ട; ഓണ്‍ലൈന്‍ വഴി പോസ്റ്റ് ഓഫീസില്‍ എത്തിയത് 70 എല്‍.എസ്.ഡി സ്റ്റാമ്പുകള്‍

കണ്ണൂര്‍: കൂത്തുപറമ്പില്‍ ഓണ്‍ലൈന്‍ വഴി എത്തിച്ച മയക്കുമരുന്ന് പിടികൂടി. 70 എല്‍.എസ്.ഡി സ്റ്റാമ്പുകളാണ് എക്‌സൈസ് സംഘം സ്ഥലത്തെ പോസ്റ്റ് ഓഫീസില്‍ നിന്നും പിടിച്ചെടുത്തത്. പാറാല്‍ സ്വദേശി കെ.പി ശ്രീരാഗിന്റെ പേരില്‍ എത്തിയ പാഴ്‌സലുകളാണ് പിടികൂടിയത്.[www.malabarflash.com]


എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് എല്‍.എസ്.ഡി സ്റ്റാമ്പുകള്‍ പിടികൂടിയത്. തുടര്‍ന്ന് പാഴ്‌സലിലെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീരാഗ് പിടിയിലായത്.

ഇയാള്‍ ഓണ്‍ലൈന്‍ വഴിയാണ് ലഹരിമരുന്നിന് ഓര്‍ഡര്‍ നല്‍കിയതെന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം. ഇതിന് മുമ്പും സമാനമായ രീതിയില്‍ പാഴ്‌സലില്‍ വന്ന ലഹരിമരുന്ന് പിടികൂടുന്ന് സാഹചര്യം ഉണ്ടായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

Post a Comment

Previous Post Next Post