Top News

കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി: പിന്നിൽ 7 അംഗ സംഘമെന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആളെ തിരികെ കോഴിക്കോടെത്തിച്ചു. നിഷാദ് എന്ന യുവാവിനെയാണ് തട്ടികൊണ്ടു പോയത്. വയനാട് ഭാഗത്ത് നിന്നാണ് പോലീസ് ഇയാളെ മോചിപ്പിച്ചത്.[www.malabarflash.com] 

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരക്കാണ് ഇയാളെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. ന​ഗരത്തിലെ കെഎസ്ആർടിസി കെട്ടിട സമുച്ചയത്തിന് മുന്നിൽ നിന്നാണ് നിഷാദിനെ തട്ടിക്കൊണ്ടുപോയത്.

നടക്കാവ് പോലീസ് ആണ് താമരശ്ശേരി കണ്ണപ്പൻകുണ്ടിൽ നിന്ന് ഇയാളെ കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും  പോലീസ് എത്തിച്ചു. അതേസമയം, സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. തട്ടി കൊണ്ടുപോയത് 7 അംഗ സംഘമാണ്. യു എച്ച് സിറാജ്, പികെ ഹുസൈൻ, മുഹമ്മദ് ഇർഫാൻ, കെ ജുനൈദ്, ദിൽഷാദ്, ഹൈദർ അലി, ജംഷീർ വിപി എന്നിവരാണ് കേസിലെ പ്രതികൾ.

Post a Comment

Previous Post Next Post