NEWS UPDATE

6/recent/ticker-posts

ഹെൽമറ്റില്ലാതെ യാത്ര ചെയ്ത് പോലീസുകാർ; പിഴ ചുമത്തി ട്രാഫിക് പോലീസ്

ലഖ്നൗ: ഉത്തർപ്രദേശിൽ രണ്ട് പോലീസുകാർ ഹെൽമറ്റില്ലാതെ രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമാധ്യമങ്ങളിൽ വൈറലായി. ഇവരെ പിന്തുടർന്ന് സ്‌കൂട്ടറിലെത്തിയ രണ്ട് സ്ത്രീകളാണ് ചട്ടം ലംഘിച്ചതിന് അവരുടെ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.[www.malabarflash.com]

എന്തുകൊണ്ടാണ് ഹെൽമെറ്റ് ധരിക്കാത്തതെന്ന് സ്ത്രീകൾ പോലീസിനോട് ആവർത്തിച്ച് ചോദിക്കുന്നത് വീഡിയോയിൽ കാണാം. ''നിങ്ങളുടെ ഹെൽമെറ്റ് എവിടെ? നിങ്ങൾക്ക് നാണമില്ലേ? നിയമങ്ങൾ പൊതുജനങ്ങൾക്ക് മാത്രമാണോ, നിങ്ങൾക്ക് നിയമങ്ങൾ ബാധകമല്ലേ," എന്നും സ്ത്രീകൾ വീഡിയോയിൽ ചോദിക്കുന്നുണ്ട്. എന്നാൽ അവരെ അവഗണിച്ച് പോലീസുകാർ യാത്ര ചെയ്തു.

'ഇത്തരം പൗരന്മാരെ ആവശ്യമുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് ഒരു ട്വിറ്റർ ഉപയോക്താവ് ഈ വീഡിയോ പങ്കുവെച്ചത്. പലരും ട്വിറ്ററിൽ പോസ്റ്റിനോട് പ്രതികരിക്കുകയും പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. വീഡിയോ വൈറലായതോടെ ഗാസിയാബാദ് ട്രാഫിക് പോലീസ് നിയമം ലംഘിച്ച പോലീസുകാർക്ക് 1000 രൂപ പിഴ ചുമത്തുകയും ചെയ്തു.

Post a Comment

0 Comments