NEWS UPDATE

6/recent/ticker-posts

മഅദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍; വൈകിപ്പിക്കല്‍ മനപൂര്‍വ്വമെന്ന് കുടുംബം

ബെംഗളൂരു: കേരളത്തില്‍ വരാന്‍ ജാമ്യവ്യവസ്ഥയില്‍ അനുമതി ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍. കേരളത്തിലെ സുരക്ഷ വിലയിരുത്തിയ ശേഷമാകും യാത്രയെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു.[www.malabarflash.com] 

സംഭവത്തില്‍ പിഡിപി നേതാക്കള്‍  മുഖ്യമന്ത്രി പിണറായി വിജയനെ കാണും. അതേസമയം യാത്ര മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ച് മഅദനിയുടെ കുടുംബം രംഗത്തെത്തി.

ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തിലേക്ക് തിരിക്കുമെന്നായിരുന്നു ലഭിച്ച വിവരം. വിമാന മാര്‍ഗം മഅദനിയെ കൊച്ചിയിലെത്തിക്കാനായിരുന്നു ശ്രമം. കൊച്ചിയിലെത്തുന്ന മഅദനി ആദ്യം കൊല്ലം ശാസ്താംകോട്ടയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കാനാണ് സാധ്യത.

സുപ്രീം കോടതി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കിയതോടെയാണ് ബെംഗളൂരുവില്‍ കഴിയുന്ന മഅദനി കേരളത്തിലേക്ക് എത്തുന്നത്. ആരോഗ്യ നില മോശമായ പിതാവിനെ സന്ദര്‍ശിക്കാനും, വൃക്ക തകരാറിലായതിനാല്‍ വിദഗ്ധ ചികിത്സ തേടാനുമാണ് മഅദനി കേരളത്തിലെത്തുന്നത്. കര്‍ണാടക പോലീസിന് പുറമെ കേരളാ പോലീസും മഅദനിക്ക് സുരക്ഷ ഒരുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Post a Comment

0 Comments