Top News

പാലക്കുന്ന് ക്ഷേത്രത്തിൽ ഉത്സവങ്ങൾക്ക് വിട നൽകി ഭണ്ഡാര വീട്ടിൽ തെയ്യം പിരിഞ്ഞു


പാലക്കുന്ന്: കുലകൊത്തി നടത്തുന്ന ഉത്സവങ്ങളിൽ അവസാനത്തെ പൂരോത്സവത്തിനും ഉത്രവിളക്കിനും ശേഷം ഭണ്ഡാര വീട്ടിൽ വ്യാഴാഴ്ച കെട്ടിയാടിയ തെയ്യങ്ങൾക്ക് മൊഴിയും പിരിയലും പറഞ്ഞു വിടനൽകി.[www.malabarflash.com] 

രാവിലെ ആദ്യം അരങ്ങിലെത്തിയ വിഷ്ണുമൂർത്തിയും തുടർന്ന് പടിഞ്ഞാറ്റ ചാമുണ്ഡിയും ഭക്തർക്ക് ദർശനം നൽകി. തീയ്യ സമുദായക്ഷേത്രങ്ങളിൽ അപൂർവമായി കെട്ടിയാടാറുള്ള മൂവാളംകുഴി ചാമുണ്ഡി ഉച്ചയ്ക്ക് ശേഷം തിരുമുറ്റത്ത് നിറഞ്ഞാടുന്നത് കാണാനും നൂറു കണക്കിന് ഭക്തരാണ് ഇവിടെ എത്തിയത്. 

ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണ ഇനി പത്താമുദയത്തിന് മാത്രമേ ക്ഷേത്രത്തിൽ ഉത്സവങ്ങൾ ഉണ്ടാവുകയുള്ളൂ. അടിച്ചുതളി, കൂട്ടം അടിയന്തിരങ്ങൾ പതിവ് പോലെ നടക്കും.

Post a Comment

Previous Post Next Post