Top News

നിര്‍ധന കുടുംബങ്ങള്‍ക്ക് കുടിവെള്ളമൊരുക്കി സാന്ത്വനം നെല്ലിക്കട്ട

കാസറകോട്: ജലമാണ് ജീവന്‍ എന്ന പ്രമേയത്തില്‍ എസ് വൈ എസ് സാമൂഹികം ഡയറക്ടറേറ്റ നടത്തിവരുന്ന ജലസംരക്ഷണ ക്യാമ്പയിന്‍ ഭാഗമായി സാന്ത്വനം നെല്ലിക്കട്ടയുടെ ആഭിമുഖ്യത്തില്‍ രണ്ടാമത് കുടിവെള്ള പദ്ധതി ദേളി അരമങ്ങാനത്ത് നാടിന് സമര്‍പ്പിച്ചു.[www.malabarflash.com]

 കുടിവെള്ളത്തിനും വീട്ടാവശ്യത്തിനും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏഴോളം കുടുംബങ്ങള്‍ക്കാണ് ഈ പദ്ധതിയിലൂടെ ആശ്വാസമാകുന്നത്. ഒരു ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മ്മിച്ച സാന്ത്വനം കുടിവെള്ള പദ്ധതിയുടെ സമര്‍പ്പണം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. 

സാമൂഹികം ജില്ലാ ഡയറക്ടറേറ്റ് അംഗങ്ങളായ ഫൈസല്‍ നെല്ലിക്കട്ട, ലത്തീഫ് പള്ളത്തടുക്ക, അബ്ദുല്‍ റസാക്ക് മുസ്ലിയാര്‍ സാന്ത്വനം നെല്ലിക്കട്ട ഭാരവാഹികളായ ഹാഫിസ് സഅദ് ഹിമമി, ഷംസുദ്ദീന്‍ പൈക്ക, നസീര്‍ നെല്ലിക്കട്ട, ഉനൈസ് നെല്ലിക്കട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post