Top News

പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ ദുരൂഹ മരണം; നാട്ടുകാര്‍ കർമ സമിതി രൂപീകരിച്ചു

ഉദുമ: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി. ഗഫൂർ ഹാജിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കർമ സമിതി രൂപീകരിച്ചു . പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് പരിസരത്ത് നടന്ന സര്‍വകക്ഷി കർമ സമിതി രൂപവത്ക്കരണ യോഗം ഉദുമ എം.എൽ.എ. അഡ്വ. സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
 
ജമായത്ത് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ,എം.കുമാരന്‍, കെ.എസ്.മുഹാജിര്‍, ഹക്കീം കുന്നില്‍, സുകുമാരന്‍ പൂച്ചക്കാട്, സിദ്ധിഖ് പള്ളിപ്പുഴ, എം.എ.ലത്തീഫ്, പി.കെ.അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.

കര്‍മസമിതി ഭാരവാഹികള്‍: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി.,സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ.,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ,ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ ഹസീന(രക്ഷാധികാരികള്‍).

അസൈനാര്‍ ആമുഹാജി(ചെയര്‍മാന്‍), സുകുമാരന്‍ പൂച്ചക്കാട് (ജനറല്‍ കണ്‍വീനര്‍) പി.കെ.ബഷീര്‍(ഖജാന്‍ജി). വിവിധ സബ് കമ്മിറ്റികളും രൂപവത്ക്കരിച്ചു.വൈകാതെ തന്നെഎം.എൽ.എ.യുടെ നേതൃത്വത്തില്‍ ആദ്യഘട്ടമായി ജില്ലാപോലീസ് മേധാവിക്കും കളക്ടര്‍ക്കും മുഴുവന്‍ സംഭവങ്ങളും വിശദമാക്കി നിവേദനം നല്‍കാന്‍ തീരുമാനിച്ചു.

Post a Comment

Previous Post Next Post