Top News

സ്‌നേഹ സന്ദേശം പകര്‍ന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഇഫ്താര്‍

കസര്‍കോട്: വിശുദ്ധ ഖുര്‍ആന്‍ ദാര്‍ശനികതയുടെ വെളിച്ചം എന്ന ശീര്‍ഷകത്തില്‍ കേരള മുസ്ലിം ജമാഅത്ത് റമളാന്‍ ക്യാമ്പയിന്‍ ഭാഗമായി കാസര്‍കോട് സുന്നി സെന്ററില്‍ സംഘടിപ്പിച്ച ജില്ലാതല ഇഫ്താർ  സംഗമത്തില്‍ സ്‌നേഹ സന്ദേശം പകര്‍ന്ന് നൂറ് കണക്കിനാളുകള്‍ സംബന്ധിച്ചു.[www.malabarflash.com]

ജില്ലാ വൈസ് പ്രസിഡന്റ് സുലൈമാന്‍ കരിവെള്ളൂരിന്റെ അധ്യക്ഷതയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍.ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു.

നഗരത്തിലെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കുമായി റമളാന്‍ ഒന്ന് മുതല്‍ സുന്നി സെന്ററില്‍ നടത്തുന്ന ഇഫ്താര്‍ മാതൃകാപരമാണെന്ന് അദ്ധേഹം പറഞ്ഞു. ദിവസവും 400 ലേറെ പേർക്ക് പ്രയോജനപ്പെടുത്തുന്നതാണ് ഈ കാരുണ്യ പ്രവര്‍ത്തനം. ജില്ലയില്‍ പ്രസ്ഥാനത്തിനു കീഴില്‍ ഒന്നെര കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ റമളാനില്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, ഹകീം കുന്നില്‍, അസീസ് കടപ്പുറം, നാഷണല്‍ അബ്ദുല്ല, മുജീബ് കളനാട്, ബശീ പുളിക്കൂര്‍, ഇസ്മാഈല്‍ ചിത്താരി, എം പി മുഹമ്മദ് ഹാജി മണ്ണംകുഴു, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും കന്തല്‍ സുപ്പി മദനി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post