Top News

ജിയ ഖാന്‍റെ ആത്മഹത്യ: നടൻ സൂരജ് പഞ്ചോലിയെ വെറുതെ വിട്ടു

മുംബൈ: ബോളിവുഡ് നടി ജിയ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ നടൻ സൂരജ് പഞ്ചോലിയെ പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടു. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജിയ ഖാന്റെ കാമുകനായ സൂരജ് പഞ്ചോലിയെ കോടതി കുറ്റമുക്തനാക്കിയത്.[www.malabarflash.com]


2013 ജൂൺ മൂന്നിനാണ് ജിയ ഖാനെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മകളെ കൊലപ്പെടുത്തിയതാണെന്നാണ് മാതാവ് റാബിയ ഖാന്റെ ആരോപണം.

ബോളിവുഡ് താരങ്ങളായ ആദിത്യ പഞ്ചോലിയയുടെയും സറീന വഹാബിന്റെയും മകനാണ് സൂരജ്. മകൾക്ക് നീതി ലഭിക്കാൻ നിയമപോരാട്ടം തുടരുമെന്ന് റാബിയ ഖാൻ പറഞ്ഞു. ജിയ ഖാന്റെ മരണശേഷം അറസ്റ്റിലായ സൂരജ് പഞ്ചോലിയെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.

Post a Comment

Previous Post Next Post