Top News

സൗഹൃദങ്ങളെ കൂടുതൽ ഊഷ്മളമാക്കാൻ പെരുന്നാൾ പ്രചോദനമാകണം- പള്ളങ്കോട്

കാസറകോട്: സഹജീവികളിലേക്ക് സ്നേഹം ചൊരിഞ്ഞും സൗഹൃദ ബന്ധങ്ങളെ കൂടുതൽ ഊഷ്മളമാക്കിയും പെരുന്നാളിനെ സജീവമാക്കണമെന്ന് കേരളാ മുസ്ലിം ജമാഅത്ത് ജന. സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി പറഞ്ഞു. പള്ളങ്കോട് സുന്നി കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarlash.com]

സെന്റർ ചെയര്മാന് പി.എം. നാസർ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം. പി. മുഖ്യാതിഥിയായിരുന്നു. പ്രകൃതി രമണീയമായ പഴസ്വിനി പുഴയും അതിനോട് ചേർന്ന് നിൽക്കുന്ന പള്ളങ്കോട് ജുമുഅ മസ്ജിദും തന്റെ വരയിലൂടെ ചിത്രീകരിച്ച ആദൂർ സബ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണനെ പരിപാടിയിൽ ആദരിച്ചു. 

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു അനുമോദനം സമർപ്പിച്ചു. കേരളാ മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ്  സയ്യിദ് ഹസ്സൻ അബ്ദുല്ല ഇമ്പിച്ചി തങ്ങൾ പ്രാർത്ഥന നടത്തി.  മുസ്തഫ ഹാജി,  കെ മാധവൻ, കെ ചന്ദ്രശേഖരൻ, രത്തൻകുമാർ, അബ്ദുറഹ്മാൻ സഖാഫി പള്ളങ്കോട്, സൂഫി മദനി, അബ്ദു റസാഖ് സഖാഫി, അടുക്കം മുഹമ്മദ് ഹാജി, ജെ. പി. മുഹമ്മദ് ഹാജി, ഡി.എം.എ. കുഞ്ഞി മദനി, എ.എച്.എം. കുഞ്ഞി ഹാജി, ഹാഫിള് നിസാമുദ്ധീൻ മഹ്മൂദി, സുലൈമാൻ ഹാജി, ഹനീഫ ഹാജി, അബ്ദുറഹ്മാൻ ഹനീഫി, അബ്ദുല്ല നെയ്പ്പാറ, നുഅമാൻ, അസീസ് എൻ.എ., സി.എ.അബ്ദുൽ ഖാദർഹാജി , എച്. യൂസഫ്, ഹനീഫ് അടൂർ, സംബന്ധിച്ചു. പി. എസ്. മുഹമ്മദ് കുഞ്ഞി സ്വാഗതവും അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post