Top News

ചെറിയ പെരുന്നാള്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെള്ളി, ശനി അവധി

കോഴിക്കോട്: പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നേരത്തേ വെള്ളിയാഴ്ചയായിരുന്നു അവധി.[www.malabarflash.com]

ഇതോടെ വെള്ളി, ശനി ദിവസങ്ങളില്‍ പൊതു അവധിയായിരിക്കും. തുടര്‍ന്നുള്ള ദിവസം ഞായറാഴ്ച കൂടിയാവുന്നതോടെ ഫലത്തില്‍ മൂന്ന് ദിവസത്തെ അവധി ലഭിക്കും.

മാസപ്പിറവി ദൃശ്യമാവാത്തതിനെത്തുടര്‍ന്ന് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി ശനിയാഴ്ചയായിരിക്കും പെരുന്നാളെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള ഖാസിമാര്‍ അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post