NEWS UPDATE

6/recent/ticker-posts

സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്മാന്‍ മുസ്‌ല്യാരുടെ മകന്‍ മുജീബ് മൊഗ്രാല്‍ അബുദാബിയില്‍ നിര്യാതനായി

അബൂദാബി: സമസ്ത വൈസ് പ്രസിഡണ്ട് യു.എം അബ്ദുല്‍റഹ്മാന്‍ മുസ്‌ല്യാരുടെ മകന്‍ യു.എം മുജീബ് മൊഗ്രാല്‍ (52) അബൂദബിയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. അബൂദാബി കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു.[www.malabarflash.com]

അബൂദാബിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ 28 വര്‍ഷമായി അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്ന മുജീബ് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ കായിക വിഭാഗം സെക്രട്ടറി, മലബാര്‍ ഇസ്‌ലാമിക് കോംപഌ്‌സ് (എംഐസി) അബുദാബി കമ്മിറ്റി വൈസ് പ്രസിഡണ്ട്, ചെങ്കള ശിഹാബ് തങ്ങള്‍ അക്കാദമി വൈസ് പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.

എംഐസി ജനറല്‍ സെക്രട്ടറി കൂടിയായ പിതാവ് യു.എം അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ കഴിഞ്ഞ ഒരു മാസമായി സന്ദര്‍ശക വിസയില്‍ യുഎഇയിലുണ്ട്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പരേതയായ മറിയം ആണ് മാതാവ്. ഭാര്യ: ഖദീജ. മക്കള്‍: നഈമ, നബീല്‍, നിയാല്‍, ഹഫ്‌ല. സഹോദരങ്ങള്‍: ശിഹാബ്, ഫസല്‍, ഇര്‍ഫാന്‍, ശഹീര്‍ (ദുബൈ), അമീന്‍ (അബുദാബി), ഖദീജ, ഷാഹിന, പരേതയായ ഷാഹിത.

മുജീബിന്റെ വിയോഗത്തില്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ്, ട്രഷറര്‍ സി.എച്ച് അസ്‌ലം, ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡണ്ട് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുല്‍ സലാം, ട്രഷറര്‍ ശിഹാബ് പരിയാരം, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ചേക്കു, ജനറല്‍ സെക്രട്ടറി അഷറഫ് പള്ളംകോട്, ട്രഷറര്‍ ഉമ്പു ഹാജി, തുടങ്ങിയവര്‍ അനുശോചിച്ചു.

Post a Comment

0 Comments