Top News

സ്വത്ത് നൽകാത്തതിന് അമ്മയെ ജീവനോടെ കുഴിച്ചുമൂടി, മകന് ജീവപര്യന്തം തടവ്

കൊല്ലം: കൊല്ലത്ത് അമ്മയെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ മകന് ജീവപര്യന്തം ശിക്ഷ. പട്ടത്താനം സ്വദേശിനി സാവിത്രിയമ്മയെ കൊലപ്പെടുത്തിയ കേസിലാണ് മകൻ സുനിലിനെ ജില്ലാ കോടതി ശിക്ഷിച്ചത്.[www.malabarflash.com]

തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതിന് സുനിലിന്‍റെ സുഹൃത്തിനെ മൂന്ന് വർഷം കഠിനതടവിനും കോടതി ശിക്ഷിച്ചു. 2019 സെപ്റ്റംബർ മൂന്നിനാണ് കേസിനാസ് പദമായ സംഭവം. കുടുംബ സ്വത്ത് നൽകാത്തതിന്‍റെ പേരിൽ സാവിത്രിയമ്മയും മകൻ സുനിലും തമ്മിൽ തർക്കമുണ്ടായി.

സംഭവ ദിവസം അമ്മയെ പ്രതി മർദ്ദിച്ച് അവശയാക്കി. പിന്നീട് വീട്ടിൽ കെട്ടിത്തൂക്കുകയായിരുന്നു. അമ്മ മരിച്ചെന്ന് കരുതിയ സുനിൽ സുഹൃത്ത് കുട്ടന്‍റെ സഹായത്തോടെ വീട്ടു  പറന്പിൽ കുഴിച്ചിട്ടു. പിന്നീട് നടത്തിയ പോസ്റ്റുമോർട്ടത്തിൽ സാവിത്രിയമ്മയുടെ ശ്വാസകോശത്തിൽ മണ്ണിന്‍റെ അംശമുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് അമ്മയെ മകൻ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നുവെന്ന് വ്യക്തമായത്. 

സാവിത്രിയമ്മയെ കാണാനില്ലെന്ന് കാണിച്ച് മറ്റൊരു മകൻ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

Post a Comment

Previous Post Next Post