Top News

ഉദുമയിലെ കടയുടെ മുന്നില്‍ നിര്‍ത്തിയ സ്‌കൂട്ടര്‍ മോഷണം പോയി; പ്രതി സിസിടിവിയില്‍ കുടുങ്ങി

ഉദുമ: കടയുടെ മുന്നില്‍ നിര്‍ത്തി നിമിഷങ്ങള്‍ക്കം സ്‌കൂട്ടറുമായി മോഷ്ടാവ് കടന്നുകളഞ്ഞു. ഞായറാഴ്ച വൈകുന്നേരം ഉദുമ ബസാറിലാണ് സംഭവം. നാലാംവാതുക്കലിലെ ബേക്കറിയില്‍ ജോലി ചെയ്യുന്ന സരിതയുടെ പേരിലുളള KL 60 P 9140 ജുപീററര്‍ സ്‌കൂട്ടറാണ് മോഷണം പോയത്.[www.malabarflash.com]

ഞായറാഴ്ച വൈകുന്നേരം ഉദുമ ടൗണിലുളള ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ നിര്‍ത്തി ഹോട്ടലിലേക്ക് പോയി നിമിഷങ്ങള്‍ക്കകമാണ് സ്‌കൂട്ടറുമായി മോഷ്ടാവ് രക്ഷപ്പെട്ടത്. ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. 

ഒരു യുവാവ് സ്‌കൂട്ടറുമായി രക്ഷപ്പെടുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post