Top News

അറസ്റ്റിലായ വികാരിയുടെ ലാപ്ടോപ്പിൽ എൺപതോളം സ്ത്രീകളുടെ അശ്ലീല വീഡിയോകളും ചാറ്റുകളും

കന്യാകുമാരി: ലൈംഗിക ചൂഷണം നടത്തിയ കേസിൽ അറസ്റ്റിലായ കന്യാകുമാരിയിലെ ഇടവക വികാരിയുടെ ലാപ്ടോപ്പിൽ നിന്ന് അശ്ലീല വീഡിയോയും ചാറ്റുകളും പോലീസ് കണ്ടെടുത്തു. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോ(30)യാണ് കേസിൽ അറസ്റ്റിലായിരുന്നു.[www.malabarflash.com]


പേച്ചിപ്പാറ സ്വദേശി 18 വയസ്സായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വികാരിയെ അറസ്റ്റ് ചെയ്തത്. പോലീസ് കേസെടുത്തതിന് പിന്നാലെ ബെനഡിക്ട് ആന്റോ ഒളിവിൽ പോയിരുന്നു. പള്ളിയിൽ എത്തുന്ന സ്ത്രീകൾ യുവതികളാണെങ്കിൽ അവരുടെ  ഫോൺ നമ്പർ സംഘടിപ്പിക്കുകയും അവരുമായി സെക്സ് ചാറ്റ് നടത്തുകയും ചെയ്യുന്നത് വികാരിയുടെ പതിവായിരുന്നെന്ന് പോലീസ്.

ഇയാളും ഒരു യുവതിയുമൊപ്പമുള്ള അശ്ലീല ഫോട്ടോകളും വാട്‌സ്ആപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരു നിയമവിദ്യാർത്ഥിനിക്ക് വികാരി ഇത്തരം അശ്ളീല സന്ദേശങ്ങൾ അയച്ചിരുന്നതായും ആ യുവതിയുടെ ഫോട്ടോ പകർത്തിയതായും വെളിപ്പെടുത്തലുണ്ടായിരുന്നു.

അന്വേഷണം നടത്തിയ കന്യാകുമാരി സൈബർ ക്രൈം പോലീസ് ബെനഡിക്ട് ആന്‍റോയുടെ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഇതിലുള്ള ഡാറ്റകൾ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും വിദഗധരുടെ സഹായത്തോടെ ഫോൺ റീസ്റ്റോർ ചെയ്യുകയായിരുന്നു. ഈ ഫോണിൽ നിന്ന് സ്വയം റെക്കോർഡ് ചെയ്ത എൺപതോളം അശ്ലീല വീഡിയോകളും യുവതികളുമായി നടത്തിയ ചാറ്റുകളും പോലീസ് കണ്ടെടുത്തെന്ന് റിപ്പോർട്ട്.

Post a Comment

Previous Post Next Post