Top News

'ചോദിച്ച പണം നല്‍കിയില്ല'; അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു

അബുദാബി: അബുദാബിയില്‍ ബന്ധുവിന്റെ കുത്തേറ്റ് മലപ്പുറം സ്വദേശി മരിച്ചു. ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പില്‍ യാസര്‍ അറഫാത്ത് (38) ആണ് മരിച്ചത്.[www.malabarflash.com]

യാസര്‍ നടത്തുന്ന കളര്‍ വേള്‍ഡ് ഗ്രാഫിക്‌സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ കൂടിയായ ബന്ധു മുഹമ്മദ് ഗസാനിയാണ് കൊലപാതകം നടത്തിയത്.അബുദാബി മുസഫയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ചോദിച്ച പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. 

ശമ്പളത്തിനു പുറമെ 50,000 രൂപ കൂടി മുഹമ്മദ് ആവശ്യപ്പെട്ടിരുന്നെന്നും ഇത് നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് കുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവശേഷം ഒളിവില്‍ പോയ മുഹമ്മദിനെ പോലീസ് പിടികൂടി. 

അബ്ദുള്‍ഖാദറിന്റെയും ഖദീജകുട്ടിയുടെയും മകനാണ് യാസര്‍ അറഫാത്ത്. ഭാര്യ റംല ഗര്‍ഭിണിയാണ്. രണ്ട് മക്കളുമുണ്ട്.

Post a Comment

Previous Post Next Post