Top News

ബൈക്കുകള്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ബൈക്കോടിച്ച സഹപാഠിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വന്നുക്കാരൻ സ്വദേശി അശ്വിൻ(21)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 6.50നായിരുന്നു അപകടം.[www.malabarflash.com]

കോഴിക്കോട്-പാലക്കാട് ദേശീയ പാതയായ തിരൂര്‍ക്കാട് വെച്ചാണ് അപകടമുണ്ടായത്.പരുക്കേറ്റയുടനെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അല്‍ഫോന്‍സയെ രക്ഷിക്കാനായില്ല. ഇവര്‍ സഞ്ചരിച്ച ബൈക്ക് തിരൂര്‍ക്കാട് ഐടിസിക്ക് മുന്നിലെത്തിയപ്പോള്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനാണ് അശ്വിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പരുക്കേറ്റ് അശ്വിൻ പെരിന്തല്‍മണ്ണ കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടർന്ന് ആശുപത്രി വിട്ടതിന് ശേഷമാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്. 

ഇരുവരും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിലെ അവസാനവർഷ എംബിബിഎസ് വിദ്യാർഥികളാണ്.

Post a Comment

Previous Post Next Post