Top News

കേരള മുസ്ലിം ജമാഅത്ത് റമളാന്‍ കാമ്പയിന് തുടക്കം

കാസര്‍കോട്: വിശുദ്ധ ഖുര്‍ആന്‍ ദാര്‍ശനികതയുടെ വെളിച്ചം എന്ന പ്രമേയത്തില്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന കേരള മുസ്ലിം ജമാഅത്ത് റമളാന്‍ ക്യാമ്പയിന്ന് ജില്ലയില്‍ പ്രൗഢ തുടക്കം. ജില്ലാതല ഉദ്ഘാടനം പുത്തിഗെ മുഹിമ്മാത്തില്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറാംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് എസ് എഫ് സംസ്ഥാന ഫൈനാന്‍സ് സെക്രട്ടറി സയ്യിദ് മുനീര്‍ അഹ്ദല്‍, സയ്യിദ് ഇബ്രാഹീം ഹാദി. മൂസ സഖാഫി കളത്തൂര്‍, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, അമീറലി ചൂരി, സി.എന്‍ അബ്ദുല്‍ ഖാദിര്‍ മസ്റ്റര്‍. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, സയ്യിദ് ഹാമിദ് അന്‍വര്‍ പ്രസംഗിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും ബശീര്‍ പുളിക്കൂര്‍ നന്ദിയും പറഞ്ഞു. 

റമളാന്‍ കാമ്പയാള്‍ ഭാഗമായി ജില്ല മുതല്‍ യൂണിറ്റ് വരെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 400 യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് രണ്ട് കോടി രൂപയുടെ റലീഫ് പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടക്കുന്നത്. ഒമ്പത് ദാറുല്‍ ഖൈര്‍ ഭവന പദ്ധതികളുടെ പ്രഖ്യാപനം ഇക്കാലയളവില്‍ ഉണ്ടാകും. 

ഒമ്പത് സോണ്‍ കേന്ദ്രീകരിച്ച് മൂന്ന് ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന വിപുലമായ റമളാന്‍ പ്രഭാഷണം നടക്കും. സര്‍ക്കിളുകളില്‍ ഇഫ്താര്‍ സംഗമവും സിയാറയും പ്രാര്‍ത്ഥന സംഗമവും ഒരുക്കും. യൂണിറ്റില്‍ ഖുര്‍ആന്‍ പഠനം, ഹദീസ് പഠനം, മുതഅല്ലിം സഹായം, മഹ്ളറ, ബദര്‍ സമൃതി തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post