മൂന്ന് ഇടങ്ങളിലെ തെയ്യംകെട്ട് കമ്മിറ്റികളെ ഏകോപിച്ച് ആയിരക്കണക്കിന് പ്ലേറ്റുകൾ ബംഗളൂറിൽ നിന്ന് ഇതിനായി എത്തിച്ചിട്ടുണ്ട്. തെയ്യംകെട്ടുകൾക്ക് പന്തി എണ്ണിയല്ല ഭക്ഷണം വിളമ്പുന്നത്. ആളുകൾ എത്തുന്ന മുറയ്ക്ക് ഭക്ഷണം നൽകുന്നതാണ് രീതി. പ്ളേറ്റുകൾ ചൂട് വെള്ളത്തിൽ കഴുകി വൃത്തിയാക്കി നൽകാൻ അതാതിടങ്ങളിലെ മാതൃസമിതികൾ സന്നദ്ധ അറിയിച്ചു. മൂന്ന് ദിവസങ്ങളിലും ഈ സേവനം തുടരും.
കഴക പരിധിയിൽ ഏപ്രിൽ 9 മുതൽ 11വരെ പാക്കം പള്ളിപ്പുഴ പുലിക്കോടൻ ദേവസ്ഥാനത്തും ഏപ്രിൽ 16 മുതൽ 18 വരെ ബംഗാട് താനത്തിങ്കാൽ ദേവസ്ഥാനത്തും ഏപ്രിൽ 30 മുതൽ മെയ് 2 വരെ തൃക്കണ്ണാട് കൊളത്തിങ്കാൽ തറവാടിലും നടക്കുന്ന വയനാട്ടുകുലവൻ തെയ്യംകെട്ടുത്സവങ്ങളിൽ ഭക്ഷണ വിതരണം പ്രകൃതിസൗഹൃദമാക്കാനുള്ളതാണ് ഈ തീരുമാനമെന്നും തെയ്യംകെട്ട് കാണാനെത്തുന്നവർ സഹകരിക്കണമെന്നും പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണ സമിതി, അതാത് തെയ്യംകെട്ട് ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
0 Comments