Top News

ഷാർജ കെഎംസിസി കാസർകോട് ജില്ല ഭാരവാഹികൾ

ഷാർജ: ഷാർജ കെഎംസിസി കാസർകോട് ജില്ലാ ജനറൽ കൗൺസിൽ യോഗം പ്രസിഡണ്ട് ജമാൽ ബൈത്താന്റെ  അദ്ധ്യക്ഷതയിൽ ഷാർജ കെഎംസിസി സംസ്ഥാന ആക്ടിങ്ങ് പ്രസിഡണ്ട് അബ്ദുല്ല ചേലേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബാത്തിഷ ആദൂർ പ്രാർത്ഥന നടത്തി. ആക്ടിങ്ങ് സെക്രട്ടറി ഖാസിം ചാനടുക്കം സ്വാഗതവും സുബൈർ പള്ളിക്കാൽ നന്ദിയും പറഞ്ഞു.[www.malabarflash.com]
 
2018 -2022 കാലയളവിലെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ശെരീഫ് പൈക്കയും വരവ് ചിലവ് കണക്കുകൾ ട്രഷറർ സിബി കരീം അവതരിപ്പിച്ചു. 2023-2025 വർഷത്തേക്കുള്ള  പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. 

ഭാരവാഹികൾ: ഷാഫി തച്ചങ്ങാട് (പ്രസിഡന്റ്),  ഹംസ മുക്കൂട് (ജന.സെക്രട്ടറി), സുബൈർ പള്ളിക്കാൽ (ട്രഷറർ), ജമാൽ ചന്ദേര, മാഹിൻ ബാത്തിഷ, ശംസുദ്ധീൻ കല്ലൂരാവി, ശെരീഫ് പൈക്ക, അഷ്റഫ് മൗക്കോട് (വൈസ്. പ്രസിഡണ്ടുമാർ), മുഹമ്മദ് മണിയനൊടി, നാസർ തായൽ, ശാഫി കുന്നിൽ ബേവിഞ്ച, ഹനീഫ കളത്തൂർ, കാദർ പാലോത്ത് (സെക്രട്ടറിമാർ)


Post a Comment

Previous Post Next Post