NEWS UPDATE

6/recent/ticker-posts

'വിചിത്രമായ സമൂസ'; എന്താണ് ഇതിനകത്തെന്ന് മനസിലായോ?

ഭക്ഷണപ്രേമികളെ സംബന്ധിച്ചിടത്തോളം പുതിയ രുചിഭേദങ്ങള്‍ പരീക്ഷിക്കുകയെന്നത് അവര്‍ക്ക് ഏറെ താല്‍പര്യമുള്ള കാര്യമാണ്. പരമ്പരാഗത വിഭവങ്ങളും തനത് പ്രാദേശിക വിഭവങ്ങളുമെല്ലാം ഇത്തരത്തില്‍ പരീക്ഷണവിധേയമാക്കി, ഇതെക്കുറിച്ച് സോഷ്യല്‍ മീഡിയിയലൂടെ പങ്കിടുന്നവരുണ്ട്.[www.malabarflash.com]


പ്രത്യേകിച്ച് ഫുഡ് വ്ളോഗര്‍മാരാണ് ഇത്തരത്തിലുള്ള പാചക പരീക്ഷണങ്ങളെ കുറിച്ച് അധികവും പങ്കുവയ്ക്കാറ്. സോഷ്യല്‍ മീഡിയയില്‍ ഭക്ഷണപ്രേമികളാണെങ്കില്‍ പലപ്പോഴും ഇങ്ങനെയുള്ള വീഡിയോകള്‍ കണ്ട് വലിയ രീതിയില്‍ ചര്‍ച്ചകളും നടത്താറുണ്ട്.

വ്യത്യസ്തതയ്ക്ക് വേണ്ടി ജനപ്രിയ വിഭവങ്ങള്‍ വച്ച് പരീക്ഷണങ്ങള്‍ നടത്തുന്നത് പക്ഷേ, അധികവും ഭക്ഷണപ്രേമികള്‍ക്ക് താല്‍പര്യമില്ലാത്ത കാര്യമാണ്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു പാചക പരീക്ഷണം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

നമ്മുടെ നാട്ടില്‍ സുലഭമായിട്ടുള്ളൊരു പലഹാരമാണ് സമൂസ. സാധാരണഗതിയില്‍ ഉരുളക്കിഴങ്ങ് ഫില്ലിംഗോ, ഇറച്ചിയുടെ ഫില്ലിംഗോ എല്ലാമാണ് സമൂസയ്ക്കകത്ത് വയ്ക്കാറ്. ചിലര്‍ ഗ്രീൻ പീസ്, ക്യാരറ്റ്, കിഴങ്ങ് - വെജ് മസാലയും സമൂസയ്ക്കകത്ത് വയ്ക്കാറുണ്ട്. ഫില്ലിംഗിലെ മസാലയില്‍ തന്നെ പല പരീക്ഷണങ്ങളും നടത്തുന്നവരുണ്ട്.

എന്നാലിവിടെ സമൂസയുടെ ഫില്ലിംഗ് ആയി വച്ചിരിക്കുന്നത് ബിരിയാണിയാണ്. ഇതിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെയാണ് ആദ്യം പങ്കുവയ്ക്കപ്പെട്ടത്. തുടര്‍ന്ന് നിരവധി പേരാണ് ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യാൻ ട്വീറ്റിന് താഴെയെത്തിയത്. മിക്കവര്‍ക്കും സംഗതി ഇഷ്ടപ്പെട്ടില്ല എന്നാണ് കമന്‍റുകള്‍ വ്യക്തമാക്കുന്നത്. ഇതൊരു വിചിത്രമായ പരീക്ഷണമാണ്- ഉള്‍ക്കൊള്ളാൻ സാധിക്കുന്നില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

റൈസ് കുറച്ച് ഇറച്ചിയും മസാലയും കൂട്ടി ഫില്ലിംഗ് വച്ചാല്‍ അല്‍പമെങ്കിലും പരീക്ഷിക്കാൻ മനസ് വരുമായിരുന്നുവെന്നും അതേസമയം റൈസ് അധികമായി വയ്ക്കുകയാണെങ്കില്‍ ഇത് ഒരിക്കലും രുചിച്ചുനോക്കണമെന്നില്ലെന്നും ആണ് ഏവരും പറയുന്നത്.

ഒരു വിഭാഗം പേര്‍ പക്ഷേ ബിരിയാണി സമൂസ രുചിച്ചുനോക്കാൻ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ബിരിയാണിയും ഇഷ്ടം, സമൂസയും ഇഷ്ടം. അങ്ങനെയെങ്കില്‍ ഇവയുടെ കോംബോ ഒന്ന് പരീക്ഷിക്കാവുന്നതല്ലേയുള്ളൂ എന്നാണിവര്‍ പറയുന്നത്. എന്തായാലും ബിരിയാണി സമൂസ ട്വിറ്ററില്‍ വൈറലായി എന്ന് തന്നെ പറയാം.

Post a Comment

0 Comments