Top News

'ഗ്ലാമർ വസ്ത്രം, ലക്ഷ്മി മാല'; നടി തപ്‌സി പന്നുവിനെതിരെ പരാതി

ഗ്ലാമർ വസ്ത്രത്തോടൊപ്പം ലക്ഷ്മി ദേവിയുടെ ഡിസൈനിലുള്ള മാല ധരിച്ച് തപ്‌സി പന്നു. ഹിന്ദു ദേവതകളെ അപമാനിക്കുകയും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ചാണ് നടിക്കെതിരെ പരാതി നൽകിയത്. ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കണ്‍വീനറുമായ ഏകലവ്യ സിങ് ഗൗറാണ് പരാതി നല്‍കിയത്.[www.malabarflash.com]

മുംബൈയില്‍ വച്ച് നടന്ന ലാക്‌മെ ഫാഷന്‍ വീക്കിലാണ് തപ്‌സി പന്നു ചുവന്ന നിറത്തിലുള്ള ഗൗണിനൊപ്പം ഹിന്ദു ദൈവം ലക്ഷ്മി ദേവിയുടെ ഡിസൈനുള്ള മാല ധരിച്ചത്. ഇത് മതവികാരം വ്രണപ്പെടുത്തുകയും സനാതന ധര്‍മത്തിന്റെ പ്രതിച്ഛായ നഷ്ട്‌പ്പെടുത്തുകയും ചെയ്‌തെന്നാരോപിച്ചാണ് ഏകലവ്യ ഗൗര്‍ പരാതി നല്‍കിയതെന്ന് പോലീസ് വ്യക്തമാക്കി.

മാര്‍ച്ച് 14ന് നടി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ അപ്ലോഡ് ചെയ്തതായി ഗൗര്‍ തന്റെ പരാതിയില്‍ പറയുന്നുണ്ട്. ഇത് ഒരു ഫാഷൻ ഷോയുടെ വീഡിയോ ആണെന്നും അതില്‍ അവര്‍ അപമര്യാദയായി വസ്ത്രം ധരിച്ചുവെന്നും സനാതന ധര്‍മത്തെ തരംതാഴ്ത്താനുള്ള ആസൂത്രിത ശ്രമമാണിതെന്നും ഏകലവ്യ ഗൗര്‍ ആരോപിക്കുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post