NEWS UPDATE

6/recent/ticker-posts

'കൂടുതല്‍ വരുമാനമുണ്ടാക്കാം', വീട്ടമ്മയെ കബളിപ്പിച്ച് 34 പവന്‍ തട്ടിയെടുത്തു; യുവതി പിടിയില്‍

കണ്ണൂര്‍: കൂടുതല്‍ വരുമാനമുണ്ടാക്കിത്തരാമെന്ന് പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ച് 34 പവന്‍ സ്വര്‍ണാഭരണം കൈക്കലാക്കിയ യുവതിയെ ചക്കരക്കല്ല് പോലീസ് അറസ്റ്റ് ചെയ്തു. ചെറുവത്തലമെട്ടയിലെ എന്‍.കെ.കെ. ഹൗസില്‍ എം.കെ.ഹൈറുന്നിസ (41) യെയാണ് ചക്കരക്കല്ല് സി.ഐ. ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.[www.malabarflash.com]


മുണ്ടേരിയിലെ റഹീമയാണ് പരാതിക്കാരി. വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കേണ്ടെന്നും തന്നെ ഏല്പിച്ചാല്‍ ഉയര്‍ന്ന പലിശയും വലിയ വരുമാനവുമുണ്ടാക്കിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് വീട്ടമ്മയില്‍നിന്ന് ഒരുവര്‍ഷം മുന്‍പ് ആഭരണങ്ങള്‍ കൈക്കലാക്കിയത്. ഏറെനാളുകള്‍ കഴിഞ്ഞിട്ടും സ്വര്‍ണവും തരാമെന്നേറ്റ പണവും തിരിച്ചു കിട്ടാതെ വന്നപ്പോള്‍ റഹീമ ചക്കരക്കല്ല് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ചക്കരക്കല്ല് സി.ഐ.യും സംഘവും നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്.

ആഭരണങ്ങള്‍ കണ്ണൂര്‍ ടൗണിലെ ജൂവലറികളില്‍ വിറ്റതായി തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി. തളിപ്പറമ്പ്, ഇരിട്ടി, മാലൂര്‍ തുടങ്ങിയ ഭാഗങ്ങളിലെ പലരില്‍നിന്നും ആഭരണങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് 10 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും സി.ഐ. പറഞ്ഞു.

Post a Comment

0 Comments