Top News

പെൺകുട്ടിയെ രാത്രി കാണാനെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് മൂത്രം കുടിപ്പിച്ചു

ഭോപ്പാൽ: പെൺകുട്ടിയെ രാത്രി കാണാനെത്തിയ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷം മൂത്രം കുടിപ്പിച്ചു. രാജസ്ഥാനിലെ ഝാലോര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാരും ബന്ധുക്കളും പിടികൂടി മര്‍ദിച്ചെന്നാണ് പോലീസ് പറയുന്നത്.[www.malabarflash.com]


യുവാവിന്റെ ബന്ധുക്കളെത്തി മർദനം തടയാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്‍വാങ്ങിയില്ല. ഒടുവില്‍ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ച ശേഷമാണ് യുവാവിനെ വിട്ടയച്ചത്. മര്‍ദനത്തിന്‍റെ വിഡിയോ സാമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ആറുപേരെ പോലീസ് അറസ്റ്റുചെയ്തു.

മർദനശേഷം യുവാവോ ബന്ധുക്കളോ സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നില്ല. വിഡിയോ പരിശോധിച്ച ശേഷം യുവാവിനെ പോലീസ് തിരഞ്ഞ് കണ്ടെത്തുകയായിരുന്നു.

അതേസമയം, മര്‍ദനമേറ്റ യുവാവിനെതിരെ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോക്‌സോ കേസും പോലീസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post