Top News

നോക്കിയ ബ്രാന്‍ഡ് ലോഗോ മാറ്റി; പുതിയ വികസന ലക്ഷ്യങ്ങളുമായി കമ്പനി

60 വര്‍ഷക്കാലം നോക്കിയയുടെ സര്‍വപ്രതാപത്തിന്റെയും അടയാളമായി നിലകൊണ്ട ബ്രാന്‍ഡ് ലോഗോ മാറുന്നു. ഞായറാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനി മുതല്‍ പുതിയ ലോഗോ ആയിരിക്കും നോക്കിയ ഉല്പന്നങ്ങളില്‍ ഉപയോഗിക്കുക.[www.malabarflash.com]


NOKIA എന്ന ഇംഗ്ലീഷ് അക്ഷരങ്ങളെ പുതിയ ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്നതാണ് പുതിയ ലോഗോ. നീല നിറത്തിലുള്ള ലോഗോ ആയിരുന്നു മുമ്പുണ്ടായിരുന്നത്. പുതിയ ലോഗോ ആവശ്യാനുസരണം നിറം മാറ്റി ഉപയോഗിക്കാനും സാധിക്കും.

ഒരു സ്മാര്‍ട്‌ഫോണ്‍ കമ്പനി എന്നതില്‍ നിന്ന് മാറി ബിസിനസ് ടെക്‌നോളജി കമ്പനിയെന്ന നിലയിലുള്ള ഭാവി വികസന പദ്ധതികള്‍ ലക്ഷ്യമിട്ടാണ് ഈ മാറ്റമെന്ന് കമ്പനി മേധാവി പെക്ക ലണ്ട്മാര്‍ക്ക് പറഞ്ഞു.

ബാര്‍സലോനയില്‍ തിങ്കളാഴ്ച ആരംഭിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിന് മുന്നോടിയായാണ് കമ്പനിയുടെ ഈ പ്രഖ്യാപനം.

Post a Comment

Previous Post Next Post