Top News

ബൈബിള്‍ കത്തിച്ച് യൂട്യൂബ് വഴി വീഡിയോ പ്രചരിപ്പിച്ചു; സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റിൽ



കാസര്‍കോട്: സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് യുവാവ് അറസ്റ്റില്‍. എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്.[www.malabarflash.com]


ബൈബിള്‍ കത്തിക്കുകയും യൂട്യൂബ് വഴി ഇതിന്‍റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് എരഞ്ഞിപ്പുഴ സ്വദേശിയായ മുഹമ്മദ് മുസ്തഫയെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്.

വീഡിയോ പ്രചരിച്ചതോടെ ബേഡകം പോലീസ് ഇയാള്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു. മതവികാരത്തെ വ്രണപ്പെടുത്തുകയും സാമുദായിക ലഹള ഉണ്ടാക്കാനുള്ള ശ്രമം നടത്തുകയും ചെയ്ത കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

മുഹമ്മദ് മുസ്തഫയ്ക്കെതിരെ നേരത്തെയും ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കേസുണ്ട്. മുളിയാര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച പുല്‍ക്കൂട് നശിപ്പിച്ച കേസാണിത്. ഇക്കഴിഞ്ഞ ഡിസംബര്‍ 21 നായിരുന്നു സംഭവം. പുല്‍ക്കൂട്ടില്‍ സ്ഥാപിച്ച ഉണ്ണിയേശുവിന്‍റേയും മറ്റും രൂപങ്ങള്‍ എടുത്തുകൊണ്ട് പോയി ഇയാള്‍ നശിപ്പിക്കുകയായിരുന്നു. ഇതില്‍ ആദൂര്‍ പോലീസിന്‍റെ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ സംഭവം.

Post a Comment

Previous Post Next Post