NEWS UPDATE

6/recent/ticker-posts

ഖ​ത്ത​ർ സ​ന്ദ​ര്‍ശ​ക​ർ​ക്ക് ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് പ്രാബല്യത്തിൽ; ജി.​സി.​സി പൗ​ര​ന്മാ​ർ​ക്ക് ഇ​ള​വ്

ദോ​ഹ: സ​ന്ദ​ര്‍ശ​ക​വി​സ​യി​ല്‍ ഖ​ത്ത​റി​ലെ​ത്തു​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് നി​ര്‍ബ​ന്ധ​മാ​ക്കു​ന്ന​ത് ബു​ധ​നാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി.[www.malabarflash.com]

അ​തേ​സ​മ​യം, ജി.​സി.​സി രാ​ഷ്ട്ര​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്ക് ഈ ​നി​ബ​ന്ധ​ന ബാ​ധ​ക​മ​​​​ല്ലെ​ന്ന് അ​ൽ റ​യ്യാ​ൻ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഹ​മ​ദ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​യൂ​സു​ഫ് അ​ൽ മ​സ്‌​ല​മാ​നി വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​റി​ൽ നി​ർ​ബ​ന്ധി​ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം ഈ ​ആ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഖ​ത്ത​റി​ലെ​ത്തു​ന്ന എ​ല്ലാ സ​ന്ദ​ർ​ശ​ക​രും നി​ർ​ബ​ന്ധി​ത സ്കീ​മി​ന്റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട​ണ​മെ​ന്ന് വ്യ​വ​സ്ഥ​ചെ​യ്യു​ന്ന ആ​രോ​ഗ്യ​സേ​വ​ന നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 2021ലെ ​നി​യ​മം (22) പ്ര​കാ​ര​മാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. 50 റി​യാ​ലാ​ണ് ഒ​രു​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ പ്രീ​മി​യം. ഇ​ന്‍ഷു​റ​ൻ​സി​ല്ലാ​ത്ത​വ​ര്‍ക്ക് വി​സ അ​നു​വ​ദി​ക്കി​ല്ല.

അ​ടി​യ​ന്ത​ര, അ​പ​ക​ട സേ​വ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് സ​ന്ദ​ര്‍ശ​ക​ര്‍ക്കു​ള്ള ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി​യി​ല്‍ ഉ​ള്‍ക്കൊ​ള്ളു​ന്ന​തെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​ല്‍ക്കൂ​ടു​ത​ല്‍ ക​വ​റേ​ജ് വേ​ണ്ട​വ​ര്‍ക്ക് ഉ​യ​ര്‍ന്ന തു​ക​യ്ക്കു​ള്ള പോ​ളി​സി എ​ടു​ക്കാം. പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളി​ൽ​നി​ന്നു​ള്ള പോ​ളി​സി​ക​ൾ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. വി​സ എ​ടു​ക്കു​ന്ന സ​മ​യ​ത്തു​ത​ന്നെ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​യും എ​ടു​ക്ക​ണം. വി​സ നീ​ട്ടു​ന്ന​ത​നു​സ​രി​ച്ച് വീ​ണ്ടും പ്രീ​മി​യം അ​ട​യ്ക്ക​ണം.അ​ന്താ​രാ​ഷ്‌​ട്ര ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കൈ​വ​ശ​മു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ കാ​ര്യ​ത്തി​ൽ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​യി​ൽ ഖ​ത്ത​ർ ഉ​ൾ​പ്പെ​ട്ടി​രി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. അ​വ​ർ രാ​ജ്യ​ത്ത് താ​മ​സി​ക്കു​ന്ന സ​മ​യ​ത്ത് ഇ​ൻ​ഷു​റ​ൻ​സി​ന് സാ​ധു​ത​യു​ണ്ടാ​യി​രി​ക്ക​ണം.

ഈ ​രാ​ജ്യാ​ന്ത​ര ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ഖ​ത്ത​റി​ൽ അം​ഗീ​ക​രി​ച്ച ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളി​ലൊ​ന്ന് ന​ൽ​കു​ന്ന​താ​യി​രി​ക്ക​ണം. 

ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യെ​യും വ്യ​വ​സ്ഥ​ക​​ളെ​യും കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ https://www.moph.gov.qa/english/derpartments/policyaffairs/hfid/Pages/Health-Insurance-Scheme.aspx എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കും. 

രാ​ജ്യ​ത്ത് ഘ​ട്ടം​ഘ​ട്ട​മാ​യി ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് ഏ​ര്‍പ്പെ​ടു​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ നേ​ര​ത്തേ തീ​രു​മാ​ന​മെ​ടു​ത്ത​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ര്‍ശ​ക വി​സ​യി​ല്‍ എ​ത്തു​ന്ന​വ​ര്‍ക്ക് ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് നി​ര്‍ബ​ന്ധ​മാ​ക്കി​യ​ത്.

പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളി​ൽ​നി​ന്ന് സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി ല​ഭ്യ​മാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ മ​ന്ത്രാ​ല​യം സ​ജ്ജ​മാ​ക്കി​യി​രു​ന്നു.

Post a Comment

0 Comments