Top News

പത്തുവയസ്സുകാരിക്ക് നേരേ ലൈംഗികാതിക്രമം; മദ്രസ അധ്യാപകന് 41 വര്‍ഷം കഠിനതടവ്

പട്ടാമ്പി: പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 41 വര്‍ഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും വിധിച്ച് പട്ടാമ്പി പോക്സോ അതിവേഗകോടതി.[www.malabarflash.com]


തച്ചനാട്ടുകര പാലോട് സ്വദേശി മദ്രസാധ്യാപകനായ കലംപറമ്പില്‍ വീട്ടില്‍ ഹംസയെയാണ് (51) പട്ടാമ്പി പോക്സോ അതിവേഗകോടതി ജഡ്ജ് സതീഷ്‌കുമാര്‍ ശിക്ഷിച്ചത്.

2021-ല്‍ നാട്ടുകല്‍ പോലീസ് സ്റ്റേഷനിലാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പിഴസംഖ്യ ഇരയ്ക്ക് നല്‍കാനും വിധിയായി.

കേസില്‍ പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി. പട്ടാമ്പി പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മഹേശ്വരി, അഡ്വ. ദിവ്യലക്ഷ്മി എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. കേസില്‍ 23 രേഖകള്‍ ഹാജരാക്കുകയും 15 സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post