Top News

റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചു; രാവിലെ എട്ടു മുതല്‍ 12 വരെ, വൈകിട്ട് 4 മുതല്‍ 7 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തനം നിലവിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് പഴയ രീതിയിലേക്ക് മാറ്റുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചതായി മന്ത്രി ജി.ആര്‍ അനില്‍.[www.malabarflash.com]

ബുധനാഴ്ച  മുതല്‍ സംസ്ഥാനത്തെ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയും വൈകിട്ട് നാലു മുതല്‍ ഏഴു വരെയുമായി പുനഃക്രമീകരിച്ചു. ഷിഫ്റ്റ് സമ്പ്രദായം പൊതുജനങ്ങള്‍ക്ക് റേഷന്‍ വിഹിതം കൈപ്പറ്റുന്നതിന് പ്രയാസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടതും, നിലവില്‍ സംസ്ഥാനത്ത് വേനലിന്റെ കാഠിന്യം കൂടിവരുന്ന പശ്ചാത്തലത്തിലുമാണ് മുന്‍വര്‍ഷങ്ങളിലെപോലെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം പുനഃക്രമീകരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരി മാസത്തെ റേഷന്‍ വിഹിതം ഗുണഭോക്താക്കള്‍ക്ക് യഥാസമയം കൈപ്പറ്റാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് നാലു വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.


Post a Comment

Previous Post Next Post