Top News

വഴിയിൽ നിന്ന് ലഭിച്ച മദ്യംകഴിച്ച് ഒരാൾ മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്

അടിമാലി: വഴിയിൽ നിന്ന് ലഭിച്ച മദ്യംകഴിച്ച് ഒരാൾ മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. മദ്യംകഴിച്ച് മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷാണ് കേസിലെ പ്രതിയെന്നും പോലീസ് അറിയിച്ചു. കുഞ്ഞുമോന്റെ ഒപ്പമുണ്ടായിരുന്ന മനോജിനെ കൊല്ലുകയായിരുന്നു സുധീഷിന്റെ ലക്ഷ്യം. ഇതിനായി മദ്യം വാങ്ങി സിറിഞ്ച് ഉപയോഗിച്ച് വിഷം കലർത്തുകയായിരുന്നു.[www.malabarflash.com]


തുടർന്ന് വഴിയിൽ നിന്ന് ലഭിച്ചതെന്ന വ്യാജേന മദ്യം കുഞ്ഞുമോനും കൂട്ടർക്കും നൽകി. സുധീഷ് ഇത് കഴിച്ചില്ല. വിഷം കലർത്തിയ മദ്യം കഴിച്ചതിനെ തുടർന്ന് മൂന്ന് പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് മൂവരേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കുഞ്ഞുമോൻ ചികിത്സക്കിടെ മരിക്കുകയും ചെയ്തു. സുധീഷും മനോജും തമ്മിൽ ചില സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വഴിയിൽ നിന്ന് കിട്ടിയ മദ്യം സുധീഷ് കുഞ്ഞുമോനും കൂടെയുണ്ടായിരുന്ന മനോജ്, അനു എന്നിവർക്കും നൽകുകയായിരുന്നു.

Post a Comment

Previous Post Next Post