ഉദുമ: ഉദുമ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡന്റായി വി. ആർ. വിദ്യാസാഗർ അധികാരമേറ്റു. ചെറിയ ഒരു ഇടവേള ഉണ്ടായിരുന്നുവെങ്കിലും 53 വർഷം പ്രസിഡന്റായിരുന്ന അഡ്വ. സി. കെ. ശ്രീധരൻ രാജിവെച്ച ഒഴിവിലേക്കാണ് ഡിസിസി ജനറൽ സെക്രട്ടറിയായ വി. ആർ. വിദ്യാസാഗർ തിരഞ്ഞെടുക്കപെട്ടത്.[www.malabarflash.com]
മുസ്ലിം ലീഗിലെ എം. എച്ച്. മുഹമ്മദ്‌കുഞ്ഞിവി യാണ് നിലവിലെ വൈസ് പ്രസിഡന്റ്. 2023 നവംബർ വരെയാണ് ഭരണസമിതിയുടെ കാലാവധി. മുസ്ലിം ലീഗിന് 5 ഉം കോൺഗ്രസിന് 6 ഉം അടങ്ങിയതാണ് ഡയറക്ടർ ബോർഡിലെ അംഗസംഖ്യയെങ്കിലും ലീഗിലെ ഒരംഗം മരണപ്പെട്ടിരുന്നു. ഇപ്പോൾ കോൺഗ്രസ് അംഗമായ പ്രസിഡന്റ് രാജിവെച്ചതോടെ 9 പേർ അടങ്ങിയ ഡയറക്ടർ ബോർഡിനാണ് ഭരണ ചുമതല.
Post a Comment