Top News

കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് മുഖ്യ ഖാസി കെ വി ഇമ്പിച്ചമ്മദ് ഹാജി പരപ്പില്‍ മൂസ ബറാമിന്റകത്ത് അന്തരിച്ചു. 2008ല്‍ സഹോദരന്‍ ഖാസി നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ മരണത്തിന്ന് ശേഷം 2009ല്‍ ഖാസിയായി ചുമതലയേറ്റ അദ്ദേഹം 13 വര്‍ഷമായി കോഴിക്കോട് മുഖ്യഖാസി പദം വഹിച്ചുവരികയാണ്. കോഴിക്കോട്ടെ ഖാസിയായിരുന്ന പള്ളിവീട്ടില്‍ മാമുക്കോയയാണ് പിതാവ്. മാതാവ് പരേതയായ കാട്ടില്‍വീട്ടില്‍ കുട്ടിബി.[www.malabarflash.com]


ഭാര്യ: കാമാക്കന്റകത്ത് പുതിയപുരയില്‍ (മൂസ ബറാമിന്റകം) കുഞ്ഞിബി. മക്കള്‍: മാമുക്കോയ, അലിനാസര്‍ (മസ്‌കത്ത്), ഹന്നത്ത്, നസീഹത്ത് (അധ്യാപിക എം എം എല്‍ പി എസ്), സുമയ്യ, ആമിനാബി. മരുമക്കള്‍: പള്ളിവീട്ടില്‍ അബ്ദുല്‍ മാലിക്, നാലകത്ത് അബ്ദുല്‍ വഹാബ്, മുല്ലാന്റകത്ത് അഹമ്മദ് കബീര്‍.

മിശ്കാല്‍ പള്ളിയില്‍. പള്ളി വളപ്പിലെ പിതാവ് മാമുക്കോയ ഖാസിയുടെയും സഹോദരന്‍ നാലകത്തിന്റെയും ഖബറിടത്തിനരികെ മറവുചെചെയ്തു  ഖാസിയോടുള്ള ആദരസൂചകമായി വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെ കുറിച്ചിറയിലും പരിസരങ്ങളിലും കടകളടച്ച് ഹര്‍ത്താലാചരിക്കും.

Post a Comment

Previous Post Next Post