Top News

ബേങ്ക് പണിമുടക്ക് മാറ്റിവെച്ചു

മുംബൈ: ബേങ്ക് ജീവനക്കാർ ഈ മാസം 30, 31 തീയതികളിൽ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ചീഫ് ലേബർ കമ്മീഷണറുമായി യൂനിയനുകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഈ മാസം 31ന് വീണ്ടും ചർച്ച നടത്താനും ധാരണയായി.[www.malabarflash.com]


11ാം ശമ്പള പരിഷ്‌കരണം, ബേങ്കുകളിൽ ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുക, നിയമന നടപടികൾ ആരംഭിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബേങ്ക് യൂനിയനുകളുടെ സംയുക്ത ഫോറമായ യുനൈറ്റഡ് ഫോറം ഓഫ് ബേങ്ക് യൂനിയൻ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Post a Comment

Previous Post Next Post