Top News

'ഗുജറാത്തിലും ആര്യ രാജേന്ദ്രന്‍'; മേയറുടെ ചിത്രം സര്‍ക്കാരിന്റെ വികസന പോസ്റ്ററില്‍, വൈറല്‍

ഗാന്ധിനഗര്‍: ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സര്‍ക്കാര്‍ പദ്ധതിയുടെ പോസ്റ്ററില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രം. രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ വഴി പഞ്ചായത്തുകളുടെ ശാക്തീകരണത്തെ കുറിച്ചുള്ള പോസ്റ്ററിലാണ് ആര്യയുടെ ചിത്രമുള്ളത്.[www.malabarflash.com]

2020ല്‍ മേയറായി തെരഞ്ഞെടുത്തതിന് ശേഷമുള്ള ചിത്രമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആര്യയുടെ ചിത്രത്തില്‍ അന്നത്തെ കലക്ടറായിരുന്നു ഡോ. നവജ്യോത് ഖോസെയുമുണ്ട്. പോസ്റ്ററിന്റെ മുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും ചിത്രങ്ങളുണ്ട്. 

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീശാക്തീകരണം എന്ന ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന ചിത്രങ്ങളിലൊന്നാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തി ഭാഷയിലാണ് പോസ്റ്ററിലെ വാചകങ്ങള്‍ എഴുതിയിരിക്കുന്നത്.

Post a Comment

Previous Post Next Post